E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 10:42 PM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

മരുഭൂമിയിലെ ആമസോൺമഴക്കാടിലേക്കൊരു യാത്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മരത്തിന്റെ വേരുകൾ തുഴഞ്ഞിറങ്ങിയ, ഉറവുവെള്ളത്തിന്റെ തണുപ്പ് നിറഞ്ഞ ഈ ഗുഹയിൽ നിന്നാണ് നമ്മൾ യാത്ര തുടങ്ങുന്നത്. പാറയ്ക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ വേരുകള്ക്കിടയിലൂടെ നടക്കുന്പോള്കൃത്രിമ അരുവിയില്നീന്തിത്തുടിക്കുന്ന മല്സ്യങ്ങളെ കാണാം. ഒപ്പം ഒരു കൊച്ച് വെള്ളച്ചാട്ടവും. 

ഈ ഗുഹയ്ക്ക് മുകളിലാണ് ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ ഗുഹയിലേക്ക് ആഴ്ന്ന് നില്ക്കുന്ന വേരുകള്ക്കിടയിലൂടെയാണ് അല്പം മുന്പ് നമ്മള്നടന്നു നിങ്ങിയത്. കപോക് മരത്തിന്റെ ഈ കോണ്ക്രീറ്റ് മാതൃകയ്ക്ക് മുന്നിൽ യഥാർഥ മരങ്ങൾ പോലും തോറ്റുപോകും. 

ഗുഹയില്നിന്ന് നമ്മള്നേരെ പോകുന്നത് ഈ വന്മരത്തിന്റെ തുഞ്ചത്തേക്കാണ്. മഴക്കാടുകളില്കാണാത്ത ലിഫ്റ്റിന്റെ സഹായത്തോടെയാണ് ഈ യാത്ര എന്നു മാത്രം. വിവിധ ഇനം തത്തകളും മറ്റു പക്ഷികളുമാണ് ഇവിടെ നമ്മെ വരവേല്ക്കുന്നത്. തലങ്ങും വിലങ്ങും പറക്കുന്ന പക്ഷികള്, അവയുടെ ശബ്ദങ്ങള്, ബഹളങ്ങള്... കാടിന്റെ ഈ ശബ്ദങ്ങള്കേട്ട്, കപോക് മരത്തിനു മുകളില്കെട്ടിയുറപ്പിച്ചിരിക്കുന്ന ഈ കയറു പാലത്തിലൂടെ നമുക്ക് കൂടുതല്കാഴ്ചകളിലേക്ക് നടക്കാം. 

ആമസോണ്മഴക്കാടുകളില്മാത്രം കാണപ്പെടുന്ന വിവിധ തരം വള്ളിച്ചെടികളും കുറ്റിച്ചെടികളും മരത്തിന്റെ ശിഖരങ്ങളില്വളരുന്നു. വെള്ളച്ചാട്ടത്തിന്റെ ഇരന്പലും ചാറ്റല്മഴയുടെ തനുത്ത തണുപ്പും അനുഭവിച്ച് കാടിനുള്ളിലൂടെ നടന്നിറങ്ങാം. 

നമ്മള്കണ്ടിട്ടില്ലാത്ത പല ചെടികളും നമ്മുടെ വഴിയ്ക്ക് ഇരുവശവും വളരുന്നു. അപൂര്വമായി മാത്രം കാണപ്പെടുന്ന വിവിധ തരത്തിലുള്ള പക്ഷികള്ഈ ചെടികളില്നമ്മെ കാത്തിരിക്കുന്നു. 

ലോകത്തിന്റെ വിവിധ കോണുകളില്നിന്നു കൊണ്ടുവന്ന മൂവായിരത്തോളം ഇനും സസ്യങ്ങളാണ് ഈ മഴക്കാടിന് ഹരിതാഭ നല്കുന്നത്. കാഴ്ചകള്ക്ക് ജീവനേകി പക്ഷികളും പാന്പുകളും മല്സ്യങ്ങളുമെല്ലാം. അന്യമായി കൊണ്ടിരിക്കുന്ന മഴക്കാടുകളെ കുറിച്ചും അവയില്വളരുന്ന ജന്തുജാലങ്ങളുടെ പ്രസ്ക്തിയെ കുറിച്ചും വിശദീകരിക്കാന്വിദഗ്ദര്ഒപ്പമുണ്ട്. 

മഴക്കാടുകളെ അടുത്തറിയുന്നതിനൊപ്പം വിവിധ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. കൂടു കൂട്ടുന്നതു മുതല്തീറ്റെയടുക്കുന്നത് വരെയുള്ള തേനീച്ചകളുടെയും ഉറുമ്പുകളുടെയുമൊക്കെ ജീവിത രീതിയും ഇവിടെ പ്രതിപാദിക്കുന്നു. വിവിധ തരത്തിലുള്ള ഫോസിലുകളെ കുറിച്ചുള്ള പഠനത്തിനും ഇവിടെ സൗകര്യമുണ്ട്. 

മൂന്നു വര്ഷമെടുത്താണ് ദുബായ് അല്വാസല്റോഡില്മെറാസ് ഡവലപ്മെന്റ് ഈ മഴക്കാട് സൃഷ്ടിച്ചത്. മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 70 ദിര്ഹവുമാണ് പ്രവേശനത്തിനുളള നിരക്ക്. രാവിലെ പത്തു മുതൽ രാത്രി പത്തുവരെ ആമസോണ്കാഴ്ചകള്തേടി നമുക്ക് ഈ കാട്ടിലേക്ക് നടന്നു കയറാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :