E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 09 2021 05:09 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള പുതിയ ഗോപുരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിസ്മയിപ്പിക്കുന്ന അംബരചുംബികളുടെ നാടാണ് ദുബായ്. ആറു വര്‍ഷം മുമ്പ് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് പുതിയ ഒരു വിസ്മയം ഒരുക്കുകയാണ്. ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള പുതിയ കെട്ടിടം നാലു വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് ദുബായ്.

ലോകത്തിനു മുന്നില്‍ദുബായുടെ തലപ്പൊക്കമാണ് ബുര്‍ജ് ഖലീഫ. എന്നാല്‍ബുര്‍ജ് ഖലീഫയ്ക്കും അപ്പുറത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങുകയാണ് ദുബായ്. ഉയരത്തില്‍ബുര്‍ജ് ഖലീഫയെ മറികടക്കുന്ന പുതിയ ഗോപുരത്തിലൂടെ.

ലില്ലിപ്പൂവിന്‍റെ ചാരുതയും മിനാരത്തിന്‍റെ തലയെടും സമന്വയിപ്പിച്ചാണ് ദുബായ് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം നിര്‍മിക്കാനാരുങ്ങുന്നത്. സ്തംഭാകൃതിയില്‍മുകളിലേക്ക് പോകുന്ന ഗോപുരത്തിന്‍റെ മുകളില്‍നിന്ന് വലയുടെ മാതൃകയില്‍ഉരുക്കു കമ്പികള്‍താഴേക്ക് ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണ് രൂപകല്‍പന. സ്പാനിഷ് സ്വിസ് ശില്‍പി സാന്‍റിയാഗോ കലട്രാവയാണ് പുതിയ വിസ്മയം രൂപകല്‍പന ചെയ്തത്.

അകത്തും പുറത്തും ഒട്ടേറെ അദ്ഭുതങ്ങളാണ് പുതിയ ഗോപുരം ഒളിപ്പിച്ചുവച്ചിരിക്കുന്നത്. പുരാതന ലോകാദ്ഭുതങ്ങളിലൊന്നായ ബാബിലോണിലെ തൂങ്ങും പൂന്തോട്ടങ്ങളുടെ മാതൃകയിലുള്ള ഹാങ്ങിങ് ഗാര്‍ഡനുകളായിരിക്കും ഇതിന്‍റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. പ്രകൃതിയോടെ ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍നിര്‍മിക്കുന്ന കെട്ടിടത്തിനകത്ത് മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കും. പൂര്‍ണമായി തുറക്കാവുന്ന പടുകൂറ്റന്‍ജാലകങ്ങളുണ്ടാകും ഈ ഭാഗത്ത്. പിന്നെ പിനക്കിള്‍റൂം എന്നു പേരിട്ടിരിക്കുന്ന മകുടം. ഇവിടെ നിന്ന് നോക്കിയാല്‍ദുബായ് മുഴുവന്‍നമുക്ക് കാണാനാകും. ബുര്‍ജ് ഖലീഫ തന്നെയാണ് ഇവിടെ നിന്നുള്ള കാഴ്ചകളില്‍പ്രധാനം. ഒപ്പം കടലും മരുഭൂമിയും അംബരചുംബികളും നഗരത്തിരക്കുകളമെല്ലാം ചേരുന്ന ദുബായ് കാഴ്ചകളും. പകല്‍സ്തംഭം പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടം രാത്രിയില്‍ദൃശ്യചാരുത സമ്മാനിക്കുന്ന പ്രകാശഗോപുരമായി പരിണമിക്കും.

റാസല്‍ഖോര്‍പക്ഷിസങ്കേതത്തിന് സമീപം ഉയരുന്ന ദുബായ് ക്രീക്ക് ഹാര്‍ബറിന്‍റെ ഭാഗമാണ് പുതിയ ഗോപുരം. ഉരുക്കും ഗ്ലാസും ചേര്‍ന്ന നിര്‍മാണ വിസ്മയത്തിന് 6600 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. എക്സ്പോ 2020യ്ക്ക് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഈ വര്‍ഷം മധ്യത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ആരംഭിക്കും.

ബുര്‍ജ് ഖലീഫയെക്കാള്‍ഉയരമുണ്ടാകുമെന്നല്ലാതെ അത് എത്രയാണെന്ന് വ്യക്തമാക്കാന്‍പദ്ധതിയുടെ പ്രായോജകരായ എമാര്‍പ്രോപ്പര്‍ട്ടീസ് തയാറായിട്ടില്ല. ആ വിസ്മയം തല്‍ക്കാലം രഹസ്യമാണ്. കെട്ടിടത്തിന്‍റെ താഴത്തെ 20 നിലകള്‍വാണിജ്യാവശ്യങ്ങള്‍ക്കായി വിട്ടുനില്‍ക്കും. മധ്യഭാഗത്തായിട്ടാണ് പൂന്തോട്ടവും മറ്റു വിസ്മയക്കാഴ്ചകളും ഒരുക്കിയിരിക്കുന്നത്. ഏറ്റവും മുകള്‍നിലകളില്‍പഞ്ചനക്ഷത്ര ഹോട്ടലും ഭക്ഷണശാലകളും ഉണ്ടാകും.

ദുബായ് ക്രീക്ക് ഹാര്‍ബര്‍എന്നു പേരില്‍നിര്‍മിക്കുന്ന പുതിയ ഉപനഗരത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണവും ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടമായിരിക്കും. ആറു ചതുരശ്ര കിലോമീറ്റര്‍വിസ്തൃതിയിലാണ് പുതിയ നഗരം ഒരുങ്ങുന്നത്. ബുര്‍ജ് ഖലീഫയ്ക്കു പുറമേ ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ആയ ദുബായ് മാളിന്‍റെയും ഉടമകളായ എമാര്‍പ്രോപ്പര്‍ട്ടീസാണ് പുതിയ സംരഭത്തിനു പിന്നിലും. ദുബായ് പ്രോപ്പര്‍ട്ടീസുമായി സഹകരിച്ചാണ് എമാര്‍ലോകത്തിനു പുതിയ വിസ്മയം സമ്മാനിക്കാനൊരുങ്ങുന്നത്. ഇനി നമുക്ക് എണ്ണിത്തുടങ്ങാം. പുതിയ ലോകവിസ്മയം മിഴിതുറക്കുന്ന ആ ദിവസത്തിലേക്ക്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :