E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 09 2021 12:45 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

അത്യാധുനിക സൗകര്യങ്ങളുമായി അല്‍ ജുബൈല്‍ മാര്‍ക്കറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അത്യാധുനിക സൗകര്യങ്ങളോടെയുള്ള യുഎഇയിലെ ആദ്യത്തെ മാര്‍ക്കറ്റാണ് ഷാര്‍ജയിലെ സൂഖ് അല്‍ ജുബൈല്‍. രൂപകല്‍നയിലും സൗകര്യങ്ങളിലും കൊണ്ടുവന്ന സവിശേഷത മൂലം  കേവലമൊരു മാര്‍ക്കറ്റ് എന്നതിനപ്പുറം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. ദിവസേന ഒമ്പതിനായിരം മുതല്‍ പതിനാലായിരം പേരാണ് ഇവിടം സന്ദര്‍ശിക്കുന്നത്.

ഷാര്‍ജയുടെ ഹൃദയഭാഗത്ത് സെന്‍ട്രല്‍ സൂഖിനും ഹാര്‍ട്ട് ഓഫ് ഷാര്‍ജ ഹെറിറ്റേജിനും മധ്യ ക്രീക്കിനോരത്താണ് സൂഖ് അല്‍ ജുബൈല്‍. യുഎഇയുടെ സംസ്കാരവും പൈതൃകവും നിഴലിക്കുന്ന രൂപകല്‍പന. നാലു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പൂര്‍ണമായും ശീതീകരിച്ച ഇരുനില കെട്ടിടത്തില്‍ പഴം, പച്ചക്കറി, മല്‍സ്യം, മാംസം എന്നീ വിഭാഗങ്ങളിലായി 370 ഷോപ്പുകളുണ്ട്. എടിഎം മെഷീന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍സ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ സൗകര്യം, വിശ്രമമുറി, 700ലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് തുടങ്ങി നൂതന സൌകര്യങ്ങളില്‍ സംതൃപ്തരാണ് ഉപഭോക്താക്കള്‍.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഫ്രഷ് ഇറച്ചി ലഭ്യമാകുന്ന 67 സ്റ്റാളുകള്‍. ആരോഗ്യകരമായ അന്തരീക്ഷം, ക്രയവിക്രയത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍. ഇറച്ചിക്കച്ചവടത്തില്‍ സിറിയക്കാര്‍ക്കാണ് ആധിപത്യമെങ്കിലും ഇവിടെയുമുണ്ട് മലയാളി സാന്നിധ്യം. പുതിയ മാര്‍ക്കറ്റില്‍ കച്ചവടവും ഇരട്ടി.

ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താന്‍ രണ്ടു ഡോക്ടരുടെ സാന്നിധ്യമുള്ളതിനാല്‍ കച്ചവടക്കാരും ജാഗ്രത പാലിക്കുന്നു.

മല്‍സ്യവിപണന രംഗത്ത് പരമ്പരാഗത രീതിയില്‍നിന്നുള്ള പൊളിച്ചെഴുത്ത് പ്രകടം. വിപണനം സര്‍ക്കാര്‍ ഏജന്‍സിയുടെ നിയന്ത്രണത്തിലാക്കി വിലയും ക്രയവിക്രയവും ഏകീകരിച്ചത് കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നു. മീനുകളുമായെത്തുന്ന ബോട്ടുകള്‍ അടുപ്പിക്കാന്‍ പ്രത്യേക സൌകര്യം. തരംതിരിച്ച മീനുകള്‍ ഫിഷര്‍മെന്‍ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ ലേലം ചെയ്യുന്നു.

ഏത് ഷോപ്പില്‍നിന്ന് വാങ്ങിയാലും ഒരേ വില. ക്രെഡിറ്റ് കാര്‍ഡ് വഴി മീന്‍വാങ്ങാനുള്ള സൌകര്യമുണ്ട്. മീന്‍ വൃത്തിയാക്കി നല്‍കുന്നതിലുമുണ്ട് പ്രത്യേകത. വേതനം, ജോലി, അവധി, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യത വന്നതോടെ ജീവനക്കാരും സന്തോഷത്തിലാണ്.

സൂഖിന്‍റെ വലതുവശത്താണ് പഴം, പച്ചക്കറി, ഈന്തപ്പഴ വിപണി. 35 വര്‍ഷം പഴക്കമുള്ള മാര്‍ക്കറ്റിലെ കടുത്ത ചൂടില്‍നിന്ന് പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റിലെത്തിയ ആശ്വാസമാണ് കച്ചവടക്കാര്‍ക്ക്.യുഎഇയുടെയും മാര്‍ക്കറ്റിന്‍റെയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച കാസര്‍കോട് പള്ളിക്കര സ്വദേശി അബ്ബാസ് ഹാജിയാണ് ഈന്തപ്പഴ വിപണിയിലെ കാരണവര്‍. ഷാര്‍ജയിലെ മൂന്നു മാര്‍ക്കറ്റുകള്‍ക്കുമുണ്ട് അബ്ബാസ് ഹാജിയുടെ ഈന്തപ്പഴ മധുരം.

ഇവരോടൊപ്പം നവാഗതരായ ചെത്ത് പിള്ളേരും ആത്മവിശ്വാസത്തോടെ മല്‍സരിക്കുന്നു.പുതിയ സൂഖ് വരുന്നതിന് മുന്‍പുള്ള ആശങ്കകളെല്ലാം മാറി പുതിയ അന്തരീക്ഷത്തോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നു കച്ചവടക്കാരും സന്ദര്‍ശകരും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :