E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Gulf This week

നവോത്ഥാനത്തിന്‍റെ നാല്‍പ്പത്തിയാറാം വാർഷികം ആഘോഷിച്ച് ഒമാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ന് നമ്മള്‍ആദ്യം പോകുന്നത് ഒമാനിലേക്കാണ്. സുല്‍ത്താന്‍ഖാബൂസ് എന്ന ധിഷണാ ശാലിയായ ഭരണാധികാരി ഒമാന്‍റെ നേതൃസ്ഥാനത്തെത്തിയിട്ട് 46 വര്‍ഷം പിന്നിടുന്നു. വളര്‍ച്ചയുടെയും നവോത്ഥാനത്തിന്‍റയും 46 വര്‍ഷങ്ങള്‍.

അറബ് നാടിന്‍റെ ഹൃദയമാണ് ഒമാന്‍യ തനതായ പാരന്പര്യവും സംസ്കാരവുമെല്ലാം ഒമാനെ വേറിട്ട് നിര്‍ത്തുന്നു. ചരിത്രത്തിന്‍റെ പടയോട്ടങ്ങള്‍ഏറെ സാക്ഷ്യം വഹിച്ച ഭൂമിക കൂടിയാണ് ഒമാന്‍. നവോത്ഥാനത്തിന്‍റെ നാല്‍പ്പത്തിയാറാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ വാരം ഒമാന്‍. 

സുല്‍ത്താന്‍ഖാബൂസ് ബിന്‍സായിദ് അല്‍സായിദ് എന്ന കരുത്തനായ ഭരണാധികാരിക്ക് കീഴില്‍ഒമാന്‍പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്‍റെ അടയാളപ്പെടുത്തലുകളാണ് പിന്നിട്ട് പോകുന്ന ഓരോ നവോത്ഥാന ദിനവും. സമഗ്ര വളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്‍റെയും കാര്യത്തില്‍ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ് ഒമാന്‍

1970 ജൂലൈ 23. അന്നാണ് ഒമാന്‍റെ ചരിത്രം തന്നെ മാറ്റിമറിക്കപ്പെട്ടത്. സുല്‍ത്താന്‍ഖാബൂസ് ബിന്‍സായിദ് ഒമാന്‍റെ ഭരണസാരഥ്യം ഏറ്റെടുത്ത ദിനം. പുരോഗതിയുടെയും വികസനത്തിന്‍റെയും അറിവിന്‍റെയും സംസ്കാരത്തിന്‍റെയും പുതിയ ചക്രവാളങ്ങളിലേക്ക് രാജ്യത്തെയും ജനങ്ങളെയും നയിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം രാജ്യത്തിന്‍റെ നായകനായത്. നാലര പതിറ്റാണ്ടുകള്‍പിന്നിടുന്പോള്‍ആ വാക്കുകള്‍ചരിത്രസത്യമായി കഴിഞ്ഞിരിക്കുന്നു. 

സുല്‍ത്താന്‍ഭരണമേറ്റെടുക്കുന്പോള്‍കിലോമീറ്റര്‍മാത്രമായിരുന്നു ഒമാനില്‍ടാര്‍ചെയ്ത റോഡുണ്ടായിരുന്നത്. 45 വര്‍ഷങ്ങള്‍ക്കിപ്പുറം ആധുനിക സൗകര്യങ്ങളുള്ള ലോകത്തെ ഒന്നാം നിര രാഷ്ട്രമായി ഒമാന്‍വളര്‍ന്നു കഴിഞ്ഞു. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 200 ഇരട്ടി വളര്‍ന്നു. ആളോഹരി വരുമാനം 50 ഇരട്ടിയിലേറെയായി. മൂന്നു സ്കൂളുകള്‍മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്നുള്ള സ്കൂളുകളുടെ എണ്ണം 1050. ഗവണ്‍മെന്‍റ് ആശുപത്രികളുടെ എണ്ണം രണ്ടില്‍നിന്ന് 56 ആയി. 155 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും തുറന്നു. 

ദുഖമിലെ പ്രത്യേക സാന്പത്തിക മേഖല. വിവിധ ടൂറിസം പദ്ധതികള്‍. മസ്കത്തിലെയും സലാലയിലെയും രാജ്യാന്തര വിമാനത്താവളങ്ങള്‍. എന്നിവയും സുല്‍ത്താന്‍റെ ദീര്‍ഘവീക്ഷണത്തിന്‍റെ ഉദാഹരണങ്ങള്‍. ലോകത്തെ മുന്‍നിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഒമാന്‍പേരെടുത്തു. രാജ്യത്തിന്‍റെ പാരന്പര്യത്തിലും സംസ്കാരത്തിലും കോട്ടം തട്ടാത്ത വിധമായിരുന്നു ഈ വികസന കുതിപ്പുകളെല്ലാം. 

വിദേശികളും സ്വദേശികളും തമ്മിലുള്ള സഹവര്‍ത്വിത്തവും ഒമാന്‍റെ മുന്നേറ്റത്തില്‍നിര്‍ണയകമായി. പതിമൂന്ന് ലക്ഷം വരുന്ന പ്രവാസി സമൂഹം രാജ്യത്തിന്‍റെ അവിഭാജ്യഘടകമാണെന്ന് മനസിലാക്കിയ സുല്‍ത്താന്‍അവര്‍ക്കാവശ്യമായ എല്ലാം ഇവിടെ ഒരുക്കി. മതസ്വാതന്ത്ര്യം അനുവദിച്ച് ഓരോ സമൂഹത്തിന്‍റെയും വിശ്വസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍പള്ളികളും ആരോധനാലയങ്ങളും നിര്‍മിച്ചു നല്‍കി. പതിനായിരക്കണക്കിന് മലയാളികള്‍ക്കും ഒമാന്‍തണലൊരുക്കുന്നു.

അറബ് മേഖലയില്‍ഏറ്റവും അധികം കാലം തുടര്‍ച്ചയായി ഭരിച്ച രാഷ്ട്രനേതാവെന്ന പെരുമായും സുല്‍ത്താന്‍ഖാബൂസിനു സ്വന്തം. പ്രയ്തനങ്ങള്‍ക്കും സമര്‍പ്പണത്തിനും മാതൃകയായി സുല്‍ത്താന്‍മുന്നില്‍നിന്ന് നയിക്കുന്നു. രാജ്യത്തിന്‍റെ സ്വപ്നങ്ങള്‍യാഥാര്‍ഥ്യമാവുകയായിരുന്നു ഈ വര്‍ഷങ്ങളില്‍. 46 വര്‍ഷം ജനപിന്തുണയോടെ ഭരിക്കാന്‍സുല്‍ത്താന് കരുത്തായതും ഈ വികസന കുതിപ്പുകള്‍തന്നെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :