ഓഡി ക്യു7 എസ്യുവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. 72 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില. പൂർണ്ണമായും ഇന്ത്യയില്‍ തന്നെ നിർമ്മിക്കുന്ന പുതിയ ക്യൂ7 ന് മുൻ മോഡലിനെക്കാൾ വിലക്കുറവാണ്. 3.0 ലിറ്റർ ടിഡിഐ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 245.4 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്.
മുൻമോഡലിൽ നിന്ന് ഏകദേശം 300 കിലോഗ്രാം ഭാരക്കുറവോടെയാണ് പുതിയ ക്യു7 എത്തുന്നത്. എംഎംഐ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. രണ്ട് യുഎസ്ബി കണക്റ്റ് ചെയ്യാവുന്ന മ്യൂസിക്ക് സിസ്റ്റത്തിന് 12.3 ഇഞ്ച് ഡിസ്പ്ലെയുമുണ്ട്. ഔഡിയുടെ മെട്രിക്സ് എൽഈഡി ഹെഡ്ലാമ്പും. സിംഗിൾ ഫെയിം ഔഡി ഗ്രില്ലും പുതിയ എൽഈഡി ടെയിൽ ലാമ്പും കാറിന്റെ പ്രത്യേകതയാണ്. ക്യു7 45 ടിഡിഐ അടിസ്ഥാന വകഭേദത്തിന് 72 ലക്ഷവും പ്രീമിയം പ്ലെസ് വേരിയന്റിന് 77.5 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വിലകൾ.