ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ ചെറുകാർ മിനി കൂപ്പർ എസ് കൺവേർട്ടബിളിന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ
മുൻ മോഡലുകൾ പോലെ തന്നെ ആഡംബരസൗകര്യത്തിനും മികവിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത് 2 ലിറ്റർ നാല് സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന മിനി 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 7.1 സെക്കന്റുകൾ മാത്രം വേണ്ടി വരുന്ന മിനിയുടെ പരമാവതി വേഗത 233 കിലോമീറ്ററാണ്.
ഓട്ടോ സ്റ്റാർട്ട് സ്റ്റോപ്പ്, ഷിഫ്റ്റ് പോയിന്റ് ഡിസ്പ്ലെ, ഇലക്ട്രോമെക്കാനിക്കൽ പവർ സ്റ്റിയറിങ്, ബ്രേക്ക് അസിസ്റ്റ്, 3 പോയിന്റ് സീറ്റ്ബെൽറ്റ്, ഡൈനാമിക് സ്റ്റെബിലിറ്റ് കൺട്രോൾ, ക്രാഷ് സെൻസറുകളൾ, എബിഎസ്, കോർണറിങ് ബ്രേക് കൺട്രോൾ, റൺ ഫ്ലാറ്റ് ഇൻഡികേറ്ററുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും പുതിയ മിനി കൺവേർട്ടബിളിലുണ്ട്, വില 34.90 ലക്ഷം രൂപ.