E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:37 AM IST

Facebook
Twitter
Google Plus
Youtube

More in Choondu Viral

ഒരു അശ്‌ലീല വിഡിയോയും യുവതിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പറയണോ, വേണ്ടയോ എന്ന് പലവട്ടം സംശയിച്ച ശേഷമാണ് ഈ കഥ പറയുന്നത്. ഇതൊരു സ്ത്രീയുടെ കഥയാണ്. പുതിയ കാലത്തെ സ്ത്രീയെന്ന് പറയാനാവുമോയെന്ന് ഉറപ്പില്ല. കാരണം... തൊടുപുഴക്കടുത്ത് ജനിച്ച് വളര്‍ന്ന് കൊച്ചിയിലേക്ക് കല്യാണം കഴിച്ചെത്തിയ ഒരു സ്ത്രീയുടെ കഥ. 

ഇരയായി ഈ സ്ത്രീയെ കാണേണ്ടതുണ്ടോ എന്ന് വലിയ സംശയമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷെ, അങ്ങനെ തന്നെ കാണണമെന്ന് മനസ് പറഞ്ഞു. കാരണം അവരുടെ വാദം വ്യക്തമാണ്. അത് ഞാനാണോ, അല്ലയോ എന്ന് ശാസ്ത്രീയമായി തെളിയിക്കുക. എന്തെന്നല്ലേ.... മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേക്ക് പകര്‍ന്ന ഒരശ്ലീല വീഡിയോ ചിത്രത്തില്‍ ഉളളത് ഞാനാണോ, അല്ലയോ എന്ന ചോദ്യം. ഇത്തരം സംഭവങ്ങളില്‍ ഇരകളുടെ മുഖം വ്യക്തമാക്കുന്നതോ, പേര് വെളിപ്പെടുത്തുന്നതോ അനുചിതമെന്നാണ് പൊതുബോധം. അതേ ബോധം തന്നെ പിന്തുടരേണ്ടതുണ്ടോ? 

ശോഭയെന്നാണ് പേരെന്ന് പറഞ്ഞല്ലോ... ശോഭയുടെ വീട് തൊടുപുഴ കരിങ്കുന്നത്താണ്... ഇടുക്കി ജില്ലയിലെ ഒരു സാധാരണ പെണ്‍കുട്ടിയായാണ് ശോഭയും വളര്‍ന്നത്.

ബിരുദ പഠനത്തോടെ ശോഭ വിദ്യാഭ്യാസം അവസാനിപ്പിച്ചു. മൂന്ന് പെണ്‍കുട്ടികളുളള ഇടുക്കിയിലെ, പുതിയതല്ല, പഴയ ഒരു ഗ്രാമീണഭവനത്തിലെ കഥ തന്നെയാണ് ശോഭയുടെ ജീവിതത്തിലുമുണ്ടായത്. 21  ാം വയസില്‍ വിവാഹം.

അത്ര സുഗമമായിരുന്നില്ല, ഈ യുവതിയുടെ ജീവിതം. അതൊക്കെ, പക്ഷെ സ്വാഭാവികമായ കുടുംബജീവിതത്തിന്റെ സ്വരാപസ്വരങ്ങളായി കണക്കാക്കാവുന്നതേയുളളു. 

ഒന്ന് കൂടി പറയാനുണ്ട്. ദൃശ്യങ്ങളുടെ ഒരു പരിമിതി ഈ പരിപാടിയില്‍ ഉണ്ടായേക്കാനിടയുണ്ട്. കാരണം, പരിപാടിക്കാസ്പദമായ വീഡിയോ ദൃശ്യം കാണിക്കുന്നത് തീര്‍ത്തും അപരിഷ്കൃതമായ ദൃശ്യസംസ്കാരത്തിന്റെ വെളിപ്പെടുത്തലായിരിക്കും. ഒരശ്ലീല വീഡിയോ ആണ് ഈ പരിപാടിയുടെ പ്രേരണ. ആ കഥ ശോഭ തന്നെ പറയും. 

അതെ.... നമ്മളീക്കാണുന്ന ശോഭയുടെ ദൃശ്യങ്ങളുള്‍ക്കൊളളുന്ന ഒരു വീഡിയോ ചിത്രം എവിടെ നിന്നോ, എങ്ങുനിന്നോ പുറപ്പെട്ടു. അത് ശോഭയുടെ ജീവിതപരിസരങ്ങളിലേക്കും എത്തിപ്പെട്ടു. അത് താനല്ലെന്നും, തന്നോട് രൂപസാദൃശ്യമുളള ഒരു പെണ്‍കുട്ടിയുടെ ചിത്രങ്ങളാണെന്നും ശോഭ അന്നും, ഇന്നും പറയുന്നു.

ആ ദൃശ്യങ്ങളിലുളളത് ശോഭ തന്നെയാണെങ്കിലും ഒരാകാശവും ഇടിഞ്ഞുപൊളിഞ്ഞു വീഴാന്‍ പോകുന്നില്ല. പക്ഷെ അത് താനല്ലെന്ന് ശോഭ തറപ്പിച്ചു പറയുകയാണ്. ശോഭ പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാന്‍ ന്യായങ്ങളൊരുപാടുണ്ട്. കാരണം അത് ശോഭയുടെ ദൃശ്യങ്ങള്‍ തന്നെയെങ്കില്‍ ഇങ്ങനെ ഈ കാമറക്ക് മുന്നില്‍ വന്ന്, അത് താനല്ലെന്ന് പറയാന്‍, കോടതിയില്‍ അത് താനല്ലയെന്ന് തെളിയിക്കാനുളള പരിശോധനകള്‍ ആവശ്യപ്പെട്ട് കേസ് നടത്താന്‍ ശോഭ തയാറാവാനുളള സാധ്യത കുറവാണ്. പ്രത്യേകിച്ചും, നമ്മുടെ കേരളത്തിലേത് പോലൊരു സാമൂഹ്യസാഹചര്യത്തില്‍. അല്ലെങ്കില്‍ ഈ സ്ത്രീ അത്ര വലിയ ഫ്രോഡാവണം. ആണോയെന്ന് നിങ്ങള്‍ വിലയിരുത്തുക.

അതെ ശോഭയ്ക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ശോഭയെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. പക്ഷെ, കേവലമൊരു കുടുംബപ്രശ്നമായി മാത്രം ഈ വിഷയത്തെ കാണുന്നത് അങ്ങേയറ്റത്തെ ലാഘവവത്കരണമാണ്. നിസാരമായി മനസിലാക്കാവുന്ന ചിലതുണ്ട് ഈ സംഭവത്തില്‍. സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാവരും കണ്ടാസ്വദിച്ച വീഡിയോയിലുണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ ജീവിതമാണിത്. സംരക്ഷിക്കാന്‍ ബാധ്യതയുണ്ടായിരുന്ന ഭര്‍ത്താവ് പോലും ഇത് അവര്‍ തന്നെയെന്ന് ഉറപ്പിച്ചപ്പോള്‍ ഒറ്റപ്പെട്ട് പോയ ഒരു സ്ത്രീയുടെ ജീവിതമാണിത്. ഇതൊരു കുടുംബപ്രശ്നമല്ല സുഹൃത്തുക്കളെ.

ഇത് പുതിയ കാലത്തെ സ്ത്രീകളനുഭവിക്കുന്ന ജീവിതപ്രശ്നമാണ്. ഇവിടെ തന്നെ അപമാനിക്കാന്‍ ഉപയോഗിച്ച വീഡിയോ ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ശോഭയെന്ന യുവതി. അതിന് വേണ്ടിയുളള നിയമപ്പോരാട്ടത്തിലാണ് ശോഭ. താനല്ലെന്ന് ഉറപ്പുളളപ്പോഴും, നോട്ടങ്ങളുടെയും, വാക്കുകളുടെയും അപമാനത്തിന്റെ നടുവിലാണ് താനെന്ന ഉത്തമബോധ്യമുണ്ട് ശോഭക്ക്. വെറുതെ നോക്കി നില്‍ക്കുന്നവര്‍, നോക്കി ചിരിക്കുന്നവര്‍... ഒക്കെ, ഈ ദൃശ്യങ്ങള്‍ തന്റേതാണെന്ന് വിശ്വസിച്ച് നോക്കുകയും, ചിരിക്കുകയും ചെയ്യുന്നവരാണെന്ന് സംശയിക്കാന്‍, പേടിച്ചുപോവാന്‍ എല്ലാ ന്യായവുമുണ്ട് ശോഭക്ക്.

ഒരു മുഴുവന്‍ ജീവിതം തിരിച്ചുപിടിക്കാനുളള ശ്രമമൊന്നുമല്ല 21 ാം വയസില്‍ വിവാഹജീവിതത്തിലേക്ക് കടന്ന ഈ യുവതി ഈ മുപ്പത്തിയഞ്ചാം വയസില്‍ നടത്തുന്നത്. അശ്ലീല വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഒരമ്മയുടെ മക്കളാണെന്ന് തന്റെ മക്കള്‍ ഒരിക്കലും പറയാതിരിക്കാന്‍. അവരങ്ങനെ കരുതിപ്പോകാനുളള സാധ്യത വളരെയുണ്ടെന്ന് ശോഭക്കുമറിയാം, എനിക്കുമറിയാം, ആ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുമറിയാം, ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്കുമറിയാം. 

ഇതുവരെ പറഞ്ഞത് ശോഭയുടെ കാര്യം. ശോഭ മുന്‍കയ്യെടുത്ത് വലിയ നിയമപോരാട്ടം നടക്കുകയാണ്. ഫോറന്‍സിക് പരിശോധനയില്‍ രൂപസാദൃശ്യമുളള യുവതിയെന്നൊരു വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടാണ് ലഭിച്ചത്. ശോഭക്കുളളത് രണ്ട് ലക്ഷ്യങ്ങളാണ്. ഒന്ന്... ആ ദൃശ്യങ്ങളിലുളളത് താനല്ലെന്ന് പരിശോധിച്ച് കണ്ടെത്തണം. കുട്ടികളുടെ മുന്നില്‍, സമൂഹത്തിന്റെ മുന്നില്‍ അന്തസോടെ നില്‍ക്കണം. രണ്ട്, അത് താനെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രണ്ടും സാധിക്കുന്ന കാര്യങ്ങളാണ്.

ശോഭ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധ്യമായവ തന്നെയാണ്. അത് ക്ലിപ്തതയോടെ, സമയം പറഞ്ഞ് സാധിച്ചുകൊടുക്കാനുളള ബാധ്യതയും സാഹചര്യവുമുണ്ട്. പക്ഷെ, നമ്മുടെ നീതിനിര്‍വഹണസംവിധാനത്തിന് വലിയ പരിമിതികളുണ്ട്. അത് വ്യക്തമാക്കിക്കൊണ്ടാണ് ആ കാണുന്നത് ഞാനല്ലെന്ന് തെളിയിക്കാന്‍ ഈ പാവം സ്ത്രീ നടത്തിക്കൊണ്ടിരിക്കുന്ന നിയമപ്പോരാട്ടങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്. 

ഒരു സെലിബ്രിറ്റിയൊന്നുമല്ലാത്തത് കൊണ്ടായിരിക്കാം അത് താനല്ലെന്ന് തെളിയിക്കാനുളള ശോഭയുടെ പോരാട്ടം പൊതുശ്രദ്ധയിലേക്ക് വരാതെ പോയത്. വെളളിവെളിച്ചത്തിലുളള സ്ത്രീകളുടെ അനുഭവങ്ങളാണ് സാധാരണയായി ജനശ്രദ്ധയിലേക്ക് വേഗം വരുന്നത്. സമീപകാലത്ത് അങ്ങനെ വന്ന പല സംഭവങ്ങളുമുണ്ട്. ഒന്നുകില്‍ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍. അതല്ലെങ്കില്‍ രൂപസാദൃശ്യമുളളവരുടെ ദൃശ്യങ്ങള്‍. ഇനി അതൊന്നുമല്ലെങ്കില്‍ സ്വന്തം ദൃശ്യങ്ങള്‍ തന്നെ അനുവാദമില്ലാതെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍. ഇവിടെയൊക്കെ തെളിയിക്കാനുളള ബാധ്യത, അത് സ്ത്രീയുടേത് മാത്രമായി തുടരുകയാണ്. അത് തെളിയിക്കാനുളള കാലദൈര്‍ഘ്യമാണ് അപമാനം ചുമന്ന് ജീവിക്കാന്‍ ഒരുപാട് പേരെ പ്രേരിപ്പിക്കുന്നത്, നിര്‍ബന്ധിക്കുന്നത്.

ഇവിടെ ശോഭക്ക് ഇതൊരു വാശിയാണ്. ആ വാശി സ്ത്രീ സമൂഹത്തിന്റേത് മുഴുവന്റേതുമാണ്. ആ വാശി പൊതുസമഹൂത്തിന്റേത് മുഴുവനായി മാറണം. കാരണം, നവസാങ്കേതികതയും ക്യാഷ്‌ലെസ് എക്കണോമിയുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. അതിലൊന്നും സ്ത്രീവിരുദ്ധതയില്ലെന്ന് ഉറപ്പ് വരുത്താനുളള ബാധ്യത അതിന്റെയൊക്കെ പ്രയോക്താക്കള്‍ക്കും, ഉപയോക്താക്കള്‍ക്കുമുണ്ട്. നടത്തിപ്പുകാര്‍ക്കും. അതൊരിക്കലും ശോഭയെപ്പോലുളളവരുടെ ബാധ്യത മാത്രമാക്കി മാറ്റിക്കളയരുത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :