മാന്ത്രീക മുദ്രാവാക്യവും മിന്നുന്ന പ്രകടനവുമായി അധികാരത്തിൽ എത്തിയ നരേന്ദ്ര മോഡി സർക്കാർ മൂന്ന് വര്ഷം പിന്നിടുകയാണ്. ഒരു സർക്കാരിനെ പൂർണമായും തള്ളാനോ കൊള്ളാനോ ഈ കാലയളവ് മതിയാകില്ല, എങ്കിലും ഗൗരവമേറിയ വിലയിരുത്തലുകൾക്കും, വിമർശനങ്ങൾക്കും ഇത് ധാരാളം .
കയ്യടികളും കല്ലേറുകളും ഏറെയുണ്ട് ഗുണദോഷ സമ്മിശ്രം, മാറ്റങ്ങൾക്ക് മുന്നിട്ടിറങ്ങിയ സർക്കാർ, മോഡി ഭരണത്തിന്റെ മൂന്നുവർഷത്തിന്റെ പ്രോഗ്രസ്സ് കാർഡ് പരിശോധിക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയുടെ പ്രയോഗം, ഊർജം എന്നീ മേഖലകളിൽ മികച്ച മാർക്ക് അവകാശപ്പെടാം, എന്നാൽ ആരോഗ്യം തൊഴിൽ വിദ്യാഭ്യാസം എന്നിവ പിൻനിരയിൽ ആക്കപെട്ടു. ആഭ്യന്തര സുരക്ഷാ പ്രതിരോധം എന്നിവ സക്കിർണമായി.