യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെങ്ങും സ്ത്രീകളുടെ പ്രതിഷേധം. വാഷിങ്ടണില്‍ നടന്ന വനിതാ മാര്‍ച്ചില്‍ ലക്ഷക്കണക്കിന് പേര് പങ്കെടുത്തു. എന്നാല്‍ ആദ്യ പ്രവര്‍ത്തി ദിനത്തില്‍ തന്നെ വന്ന പ്രതിഷേധങ്ങളില്‍ ട്രംപ് മൗനം പാലിച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞാ ദിനമായ വെള്ളിയാഴ്ച അമേരിക്കയില്‍ പലയിടങ്ങളിലായി നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായണ് സ്ത്രീകൂട്ടായ്മകളും ഒന്നടങ്കം ട്രംപിനെതിരെ രംഗത്തുവന്നത്.
ഏറ്റവും വലിയ പ്രതിഷേധം അരങ്ങേറിയത് വാഷിങ്ടണിലായിരുന്നു. മഴയേയും തണുപ്പിനേയും വകവയ്ക്കാതെ ലക്ഷകണക്കിന് സ്ത്രീകളാണ് ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഒത്തുകൂടിയത്.സത്യപ്രതിജ്ഞാ ദിനത്തില്‍ ഒത്തുകൂടിയവരേക്കാള് എണ്ണത്തില്‍ മുന്നിലാണ് പ്രതിഷേധക്കാര്‍. ഡെമോക്രാറ്റുകളായ ഹോളിവുഡ് താരങ്ങളും വനിതാ മുന്നേറ്റത്തിന് പിന്തുണയുമായി എത്തി. ട്രംപിന്റെ സ്ത്രീവിരുധ പരമാര്ശങ്ങളേയും താരങ്ങള്‍ ശക്തമായി വിമര്‍ശിച്ചു
വാഷിങ്ടണില്‍ നടന്ന് മാര്‍ച്ചിനു പിന്തുണയുമായി ന്യൂയോര്‍ക്കിലും മറ്റ് പല അമേരിക്കന്‍ നഗരങ്ങളിലും ട്രംപിനെതിരെ സ്ത്രീകള്‍ ഒത്തു ചേര്‍ന്നു. ലോകത്ത് 600ലേറെ നഗരങ്ങളില്‍ ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രതിഷേധങ്ങളില്‍ മൗനം പാലിച്ച ട്രംപ് ആദ്യദിനം പ്രാര്‍ഥനകളുമായി വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ ചെലവഴിച്ചു. വൈകീട്ട് സി.ഐ.എ ആസ്ഥാനം സന്ദര്‍ശിച്ചു. അധികാരമേറ്റ ട്രംപിനെ ഫ്രാന്‍സിസ് മാര്‍പാപ്പയും വിവിധ ലോക നേതാക്കളും അഭിനന്ദിച്ചു.