E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 16 2021 02:33 PM IST

Facebook
Twitter
Google Plus
Youtube

More in World

ട്രംപിന്റെ 'കൊള്ളസങ്കേതം' തുറന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trum-building
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ ഫെബ്രുവരി 28 നാണ് വാൻകൂവറിൽ ട്രംപ് ടവർ തുറന്നത്. 69 നിലകളിലായി പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഡിസൈനിലാണ് കെട്ടിടം പണിതിരിക്കുന്നത്. ഇതിൽ ആറ് ഭൂഗർഭ നിലകളിലായി പാർക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. പഴയകാല ഇംഗ്ലീഷ് സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളുടെ സങ്കേതം പോലെയൊരു ലുക് ആൻഡ് ഫീൽ ആണ് പുറമെ നിന്ന് കെട്ടിടത്തിന്. 360 മില്യൻ ഡോളറാണ് നിർമാണച്ചെലവ്.  വാൻകൂവറിലെ രണ്ടാമത്തെ വലിയ കെട്ടിടമാണ് ഇപ്പോൾ ട്രംപ് ടവർ.

2009 ൽ നിർമാണം ആരംഭിച്ചപ്പോൾ മുതൽ ട്രംപ് ടവറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ കൂടെയുണ്ടായിരുന്നു. വലിയ ജനകീയ പ്രതിഷേധങ്ങളാണ് ട്രംപിന്റെ കെട്ടിടത്തിനെതിരെ വാൻകൂവറിൽ പലപ്പോഴായി അരങ്ങേറിയത്. 

മുകൾ നിലകൾ കോടീശ്വരന്മാർക്കായി മാറ്റി വച്ചിരിക്കുകയാണ്. താഴത്തെ 21 നിലകളിലായി 147 ഹോട്ടൽ മുറികളുണ്ട് ട്രംപ് ടവറിൽ. പ്രവേശനകവാടം ചെന്നെത്തുന്നത് ലോബിയിലേക്കല്ല, മറിച്ച് ബാറിലേക്കാണ്. ഇന്റീരിയർ ലൈറ്റിങ് പ്രശാന്തസുന്ദരമായ ആംബിയൻസിനേക്കാൾ ബിസിനസ് മൂഡ് നിലനിർത്തുന്ന തരത്തിലാണ്. സ്വർണ ബ്ലോക്കുകൾ കൊണ്ട് തീർത്ത ഒതുങ്ങിയ ലോബി. ഭിത്തിയിൽ മുന്തിയ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. 

15,000 ചതുരശ്രയടിയിൽ വിശാലമായ ഹാളും, കോൺഫറൻസ് മുറികളും ഒരുക്കിയിരിക്കുന്നു. 6000 ചതുരശ്രയടിയിൽ ട്രംപിന്റെ മകൾ ഇവാങ്കയുടെ സ്പായും ഇവിടെ പ്രവർത്തിക്കുന്നു. വാൻകൂവറിലെ  ആദ്യ പൂൾബാറും നൈറ്റ് ക്ലബ്ബും ഇവിടെയാണ് തുടങ്ങിയിരിക്കുന്നത്. 

ഓക് തടി കൊണ്ടുള്ള വുഡൻ ഫ്ലോറിങ്ങാണ് കിടപ്പുമുറികൾ അലങ്കരിക്കുന്നത്. ബാത്‌റൂമിൽ ഇറ്റാലിയൻ മാർബിളിന്റെ ആഡംബരം. വിഭവസമൃദ്ധമായ ഭക്ഷണശാല. രാത്രി ആഘോഷഭരിതമാക്കാൻ ഡാൻസ്‌ഫ്ലോറും പൂളും ക്ലബ്ഹൗസും ആഘോഷനിറങ്ങളിൽ നീരാടി നിൽക്കും.

പരിസ്ഥിതി-ഊർജ സൗഹൃദ നിർമിതിക്കുള്ള ലീഡ് സർട്ടിഫിക്കേഷൻ കെട്ടിടത്തിന് ലഭിച്ചിട്ടുണ്ട്. എന്തായാലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധമുയരുമ്പോളും ജനങ്ങളെ ആകർഷിക്കാനായി വലിയ ഓഫറുകളാണ് ഇപ്പോൾ ട്രംപ് ടവറിലും ഹോട്ടലിലും നൽകുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :