E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 09 2021 02:00 AM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കയ്ക്ക് തലവേദനയായ ഹാക്കർ ബോഗചേവിന്റെ തലയ്ക്ക് 19.65 കോടി ഇനാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

russian-hacker എവ്ഗെനി മിഖായവിച്ച് ബോഗചേവ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തിലെ ഏറ്റവും ഭീകരനായ സൈബര്‍ കുറ്റവാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എവ്ഗെനി മിഖായവിച്ച് ബോഗചേവ് എന്നാണ് ഈ ഹാക്കറുടെ പേര്. രാജ്യാന്തര ബാങ്കുകളില്‍ നിന്നും കോടിക്കണണക്കിന് ഡോളറാണ് ബോഗചേവ് സൈബര്‍ തട്ടിപ്പ് വഴി അടിച്ചെടുത്തത്. ഗെയിംഓവർ സ്യൂസ് എന്ന മാൾവെയർ ഉപയോഗിച്ചായിരുന്നു ഹാക്കിങ്. റഷ്യന്‍ സർക്കാരിന്റെ ചാരപ്രവൃത്തികളുടെ ഭാഗമായാണ് ബോഗചേവ് ഈ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നാണ് അമേരിക്കയുടെ ആരോപണം‍. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഔദ്യോഗിക വെബ്സൈറ്റിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാമനും ബോഗചേവ് തന്നെ.

ഇയാള്‍ റഷ്യയുടെ പ്രധാന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഉക്രെയ്നിയന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇയാളെക്കുറിച്ചുള്ള സൂചനകള്‍ എഫ്ബിഐയ്ക്ക് കൈമാറിയത് ഉക്രയിന്‍ ആയിരുന്നു. എല്ലാത്തരത്തിലുള്ള ചാരപ്രവൃത്തികള്‍ക്കും റഷ്യന്‍ ഇന്റലിജന്‍സ് അധികൃതർ ബോഗചേവിന്റെ സഹായം തേടുന്നുണ്ടെന്നാണ് സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചുമതലയുള്ള എഫ്ബിഐ അസിസ്റ്റന്റ് വക്താവ് പറയുന്നത്.

ആരാണ് എവ്ഗെനി മിഖായവിച്ച് ബോഗചേവ്?

ഡാര്‍ക്ക് വെബ്ബില്‍ മലിഷ്യസ് വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ടെക്ക് വിദഗ്ധനാണ് ബോഗചേവ്. കാർഡിങ് വേൾഡ് എന്ന ഡാര്‍ക്ക് വെബ്‌സൈറ്റ് വഴിയായിരുന്നു ബോഗചേവ് തന്റെ സര്‍വീസുകള്‍ വില്‍പന നടത്തിയത്. ഗെയിംഓവർ സ്യൂസ് മാൾവെയർ നിര്‍മിച്ചതോടെയാണ് ഇയാളുടെ ഹാക്കിങ് കരിയര്‍ ആരംഭിച്ചത്. രാജ്യാന്തര ബാങ്കുകളുടെ നെറ്റ്‌വർക്കുകളെ തകർക്കുന്ന മാൾവെയർ ഉപയോഗിച്ച് കോടിക്കണക്കിന് പണമാണ് ഇയാള്‍ കൊള്ളയടിച്ചത്.

പത്ത് ലക്ഷം കംപ്യൂട്ടറുകളെ വരെ ഇയാള്‍ ഒറ്റയടിയ്ക്ക് നിയന്ത്രിച്ച സമയം ഉണ്ടായിരുന്നു. 2011 മുതല്‍ ഇയാള്‍ക്ക് ഭൂരാഷ്‌ട്രതന്ത്ര പ്രശ്നങ്ങൾ സംബന്ധിച്ച ഹാക്കിങ് ആവശ്യങ്ങള്‍ വന്നുതുടങ്ങിയെന്നാണ് സുരക്ഷാഗവേഷകര്‍ വിശ്വസിക്കുന്നത്. ആയുധ ഇറക്കുമതിയെക്കുറിച്ചും സുരക്ഷാ രഹസ്യങ്ങളെക്കുറിച്ചും ഇയാള്‍ അന്വേഷിച്ചിരുന്നതായി ടര്‍ക്കിഷ്-ഉക്രെയ്നിയന്‍ സുരക്ഷാ സംഘം കണ്ടെത്തി. ഇതാണ് ബോഗചേവ് ചാരപ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം ബലവത്താക്കുന്നത്.

തെക്കന്‍ റഷ്യയിലെ കരിങ്കടല്‍ പ്രദേശത്തെ അനാപ എന്ന റിസോര്‍ട്ട് നഗരത്തിലാണ് ബോഗചേവ് ഇപ്പോള്‍ ഒളിച്ച് താമസിക്കുന്നത്. ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും കാറുകളും എല്ലാമായി സുഖജീവിതം നയിച്ചുവരികയാണ് ഇയാളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൈബര്‍ ക്രിമിനലുകളെ ക്രംലിന്‍ നിരീക്ഷിക്കുന്നതായും മിടുക്കരായവരെ റിക്രൂട്ട് ചെയ്യുന്നതായും അതോറിറ്റികള്‍ പറയുന്നു. പിന്നീട് ഇവരെ ചാരപ്രവൃത്തികള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നുമുണ്ട്.

2016ല്‍ ബോഗചേവിനും മറ്റു അഞ്ചു പേര്‍ക്കുമെതിരെ ഒബാമ ഭരണകൂടം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. 2016 ഇലക്ഷനില്‍ റഷ്യയുടെ അനാവശ്യ കൈകടത്തല്‍ ഉണ്ടെന്നു സ്ഥിതീകരിച്ചതിനു ശേഷമായിരുന്നു ഇത്. ബോഗചേവിനെ പിടികൂടുന്നവര്‍ക്ക് എഫ്ബിഐ 30 ലക്ഷം ഡോളര്‍ (ഏകദേശം 19.65 കോടി രൂപ) ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. 

ബംഗാൾ പൂച്ചയെ പിടിച്ചു നില്‍ക്കുന്ന ബോഗചേവിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യല്‍മീഡിയകളിൽ ഹിറ്റാണ്. lucky12345 , slavik, Pollingsoon എന്നീ പേരുകളിലാണ് സൈബർ ലോകത്ത് ബോഗചേവിന്റെ പ്രവര്‍ത്തനം.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :