E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 07:45 AM IST

Facebook
Twitter
Google Plus
Youtube

More in World

പാകിസ്ഥാനിലൂടെ ചൈനയുടെ പുതിയ വാണിജ്യപാത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാകിസ്ഥാനിലൂടെ ചൈന അറബിക്കടല്‍ വഴി പുതിയ വാണിജ്യപാത തുറന്നു. പുനര്‍നിര്‍മിച്ച ഗ്വാദര്‍ തുറമുഖത്തില്‍ നിന്ന് മധ്യേഷയിലേക്കുള്ള ആദ്യ ചൈനീസ് ചരക്കുകപ്പല്‍ പുറപ്പെട്ടു. ബലൂചിസ്ഥാനില്‍ നിര്‍മിച്ച പുതിയ ഹൈവേയിലൂടെയാണ് തുറമുഖത്തേക്ക് ചൈനീസ് കയറ്റുമതി വസ്തുക്കള്‍ എത്തിക്കുന്നത്. 

ഇന്ത്യയെ വെല്ലുവിളിച്ചും എതിര്‍പ്പുകള്‍ തൃണവല്‍ഗണിച്ചുമാണ് ബലൂചിസ്ഥാനില്‍ ചൈന വാണിജ്യ ഇടനാഴി നിര്‍മിക്കുന്നത്. അത് പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ പുനര്‍നിര്‍മിച്ച ഗ്വാദര്‍ തുറമുഖം വഴി മധ്യേഷയിലേക്കും ആഫ്രിക്കയിലേക്കും വാണിജ്യപാതയും തുറന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നാണ് പാകിസ്ഥാനിലെ തുറമുഖത്തേക്ക് റോഡുമാര്‍ഗം സാധനങ്ങളെത്തിക്കുന്നത്. ഗ്വാദര്‍ വഴിയുള്ള ചൈനീസ് ചരക്കുഗതാഗതം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നവാഷ് ഷെരീഫ് ഉള്‍പ്പെടെയുള്ള ഉന്നത പാക് നേതാക്കളും സൈനിക ഉദ്യോഗസ്ഥരും എത്തി. 

സിന്‍ജിയാങ്ങില്‍ നിന്നുള്ള ചൈനീസ് ട്രക്കുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പാക് സൈന്യം പ്രത്യേകവിഭാഗം തന്നെ രൂപീകരിച്ചു. ആഫ്രിക്കയിലും മധ്യേഷ്യയിലും വലിയ നിക്ഷേപ, സാമ്പത്തിക താല്‍പര്യങ്ങളുള്ള ചൈനയ്ക്ക് ഭാവിയില്‍ ഈ പാത ഉപയോഗിച്ച് അവിടേക്ക് സൈനിക നീക്കങ്ങള്‍ നടത്താനും കഴിയും. ഒപ്പം സൈനികമായി ഇന്ത്യയെ വളയുന്ന നയത്തിലെ സുപ്രധാന ചുവടുകൂടിയാണ് ചൈനയ്ക്ക് പാക് - ചൈന വാണിജ്യ ഇടനാഴി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :