E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 12 2020 05:58 AM IST

Facebook
Twitter
Google Plus
Youtube

More in World

ഐഎസിൽനിന്നു മൊസൂള്‍ പിടിച്ചടക്കാൻ സഖ്യ സേന നഗരത്തിനരികെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസില്‍ നിന്ന് മൊസൂള്‍ പിടിച്ചടക്കാനിറങ്ങിയ സഖ്യ സേന നഗരത്തിനു തൊട്ടടുത്തെത്തി. നൂറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും മേഖലയിലെ പ്രധാന ഹൈവേയും പിടിച്ചടക്കിയതായി സൈന്യം അവകാശപ്പെടുന്നു. മൊസൂളിലെ ബാഷിക പട്ടണവും സമീപഗ്രാമങ്ങളും സൈന്യം ഐസില്‍നിന്നു തിരിച്ചു പിടിച്ചു.

ഒരു ലക്ഷത്തോളം സൈനികരാണ് ഐഎസില്‍നിന്നു മൊസൂളിനെ വീണ്ടെടുക്കാനായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. യുഎസിന്റേയും ഇറാഖിന്റേയും നേതൃത്വത്തില്‍ വ്യോമാക്രമണവും ആരംഭിച്ചു കഴിഞ്ഞു. മൊസൂളിന്റെ കവാടം എന്നറിയപ്പെടുന്ന ഹംദിനിയയും സൈന്യം പിടിച്ചെടുത്തു. മൊസൂളിന് സമീപത്തുള്ള നിരവധി ചെറു പട്ടണങ്ങളും ഗ്രാമങ്ങളും സൈന്യം സ്വതന്ത്രമാക്കി. വൈകാതെ സൈന്യത്തിന് മൊസൂളില്‍ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ. യുദ്ധത്തിന്റെ പുരോഗതി വിലയിരുത്താനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഇറാഖിലെത്തി.

ഇതിനിടെ മൊസൂള്‍ യുദ്ധത്തില്‍ നിന്നും സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായി പടിഞ്ഞാറന്‌‍ ഇറാകിലെ റട്ബ നഗരത്തില്‍ ഐഎസ് കനത്ത ആക്രമണം നടത്തി. നഗരത്തില്‍ മൂന്ന് കാര്‍ബോംബ് സ്ഫോടനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് മനുഷ്യമതില്‍ തീര്‍ത്തും പടിഞ്ഞാറന്‍ മേഖലകളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയും സൈന്യത്തെ പ്രതിരോധിക്കാന്‍ ഐഎസ് ശ്രമം തുടരുകയാണ്. സൈന്യത്തിന് അനായാസം മൊസൂവ്‍ കീഴടക്കാനാവില്ലെന്ന് ഐഎസ് നല്‍കുന്ന മുന്നറിയിപ്പ കൂടിയാണിത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഐഎസ് സാനിധ്യമുള്ള പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ പ്രതിരോധവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :