E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in World

ഫിദല്‍ കാസ്ട്രോ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോ (90) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു. സഹോദരനും ക്യൂബൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയാണ് ഫിഡലിന്റെ മരണവിവരം പുറത്തുവിട്ടത്. ക്യൂബൻ സമയം ശനിയാഴ്ചയാകും സംസ്കാരച്ചടങ്ങുകളെന്ന് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ടു ചെയ്തു.

കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്ന ഫിഡൽ 1926 ഓഗസ്റ്റ് 13-നാണ് ജനിച്ചത്. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡൽ കാസ്ട്രോ.

ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയിൽ 634 വട്ടം അമേരിക്ക ഫിഡൽ കാസ്ട്രോയെ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. ക്യൂബൻ വിപ്ലവത്തിനുശേഷം 1959ൽ അധികാരത്തിലെത്തിയ ഫിഡൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്നു എട്ടു വർഷം മുൻപ് അനുജൻ റൗൾ കാസ്ട്രോയെ ചുമതലയേൽപ്പിച്ചിട്ടാണ് അധികാരമൊഴിഞ്ഞത്.

ലോകത്ത് ഭരണകാലാവധിയിൽ ഒന്നാംസ്‌ഥാനം ഇപ്പോഴും ഫിഡൽ കാസ്‌ട്രോയ്‌ക്കാണ്. 1959 ഫെബ്രുവരി 16 മുതൽ 2008 ഫെബ്രുവരി 24 വരെയായി 49 വർഷവും എട്ടുദിവസവുമാണു കാസ്‌ട്രോ രാഷ്‌ട്രത്തലവനായിരുന്നത്. ഏകാധിപതിയായിരുന്ന ബാറ്റിസ്‌റ്റയെ തുരത്തി ഭരണമേറ്റെടുത്ത കാസ്‌ട്രോ 49 വർഷം അധികാരത്തിൽ തുടർന്നു.

ക്യൂബൻ വിപ്ലവത്തിനു ശേഷം വിവിധ സോഷ്യലിസ്‌റ്റ് - വിപ്ലവ പ്രസ്‌ഥാനങ്ങൾ ലയിച്ച് 1965ൽ ക്യൂബൻ കമ്യൂണിസ്‌റ്റ് പാർട്ടി രൂപീകരിച്ചതു മുതൽ ഫിഡൽ കാസ്‌ട്രോ ആയിരുന്നു ഫസ്‌റ്റ് സെക്രട്ടറി. 2011 ലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തുനിന്ന് കാസ്ട്രോ പടിയിറങ്ങുന്നത്.

ജീവിതരേഖ:‌

1926: ക്യൂബയിലെ ഓറിയന്റേ പ്രവിശ്യയിൽ ഏയ്ഞ്ചൽ കാസ്ട്രോ അർഗീസിന്റെയും ലിനാ റൂസ് ഗൊൺസാൽവസിന്റെയും മകനായി ജനനം

1953: ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലടയ്ക്കപ്പെട്ടു

1955: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലിന്റെ സഹായത്തോടെ പുറത്തിറങ്ങി

1956: ചെഗുവരയുടൊപ്പം ചേർന്ന് സർക്കാരിനെതിരെ ഒളിയുദ്ധം ആരംഭിച്ചു

1959: ബാറ്റിസ്റ്റയെ പരാജയപ്പെടുത്തി ക്യൂബൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

1961: ക്യൂബയെ തകർക്കാൻ യുഎസ് ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുത്തി

1962: അമേരിക്കയുടെ പ്രധാന നഗരങ്ങളെ ലക്ഷ്യംവെച്ച് ക്യൂബയിൽ സോവിയറ്റ് യൂണിയൻ ആർ-12 എന്ന മധ്യദൂര മിസ്സൈലുകൾ സ്ഥാപിച്ചു. ഇതേത്തുടർന്ന ഭരണത്തിൽ പ്രതിസന്ധി

1976: ക്യൂബയുടെ ദേശീയ അസംബ്ലിയിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

1992: ക്യൂബൻ അഭയാർഥികളുടെ കാര്യത്തിൽ യുഎസുമായി കരാറിലെത്തി

2008: ആരോഗ്യ കാരണങ്ങളാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു 2011: കമ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനം ഒഴിഞ്ഞു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :