E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 11:04 AM IST

Facebook
Twitter
Google Plus
Youtube

More in World

റഡാറുകളുടെ കണ്ണിൽപ്പെടാത്ത ചൈനീസ് യുദ്ധവിമാനം അതിര്‍ത്തിയിൽ ഇന്ത്യക്ക് ഭീഷണി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

j-20.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചൈനയുടെ രഹസ്യ യുദ്ധവിമാനം അവസാനം ഔദ്യോഗികമായി പറന്നു. സുഹായ് എയർഷോയിലാണ് വിമാനം ലോകത്തിനു മുന്നിൽ അവതിരിപ്പിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രതിരോധ മേഖലയിലെ സാങ്കേതിക വിദഗ്ധരെല്ലാം ചർച്ച ചെയ്തിരുന്നതും പ്രതീക്ഷിച്ചിരുന്നതും ജെ–20 എന്ന അഞ്ചാം തലമുറ പോർവിമാനമായിരുന്നു. 

അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിർമിച്ച വിമാനത്തിന്റെ ഫീച്ചറുകൾ ഇപ്പോഴും രഹസ്യമാണ്. പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ ജെ–20 നേരിട്ടു സന്ദര്‍ശിക്കാൻ അവസരം നൽകിയിട്ടില്ല. വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി സാങ്കേതിക വിദഗ്ധർക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നതിനാലാണ് പൊതുപ്രദര്‍ശനം ഒഴിവാക്കിയത്.

1990 ലാണ് ജെ–20യുടെ നിർമാണം തുടങ്ങുന്നത്. അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ എഫ്–22 പോർവിമാനത്തോടു ഏറെ സാമ്യമുള്ളതാണ് ചൈനയുടെ ജെ–20. അത്യാധുനിക സംവിധാനങ്ങളുള്ള അഞ്ചാം തലമുറ യുദ്ധവിമാനം സ്വന്തമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ചൈനയും ഇടംനേടുക എന്നത് പ്രസിഡന്റ് ഷി ജിങ് പിങ്ങിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു.

റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാൻ കഴിയുന്ന ജെ–20 പോർവിമാനം ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യക്ക് തന്നെയാണ് വൻ ഭീഷണി. ഇന്ത്യ–ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹര്യത്തിൽ നിരീക്ഷണത്തിനായി ജെ–20 ഉപയോഗിച്ചേക്കുമെന്നാണ് കരുതുന്നത്. അതിർത്തികടന്നു ഇന്ത്യയുടെ പരിധിയിലൂടെ പറന്നാൽ പോലും ജെ–20 റഡാറിൽ കാണാനാകില്ല. ജെ–20 വിമാനം നേരത്തെ തന്നെ ഇന്ത്യയുടെ അതിർത്തിയിൽ കണ്ടതായി വാർത്തകൾ വന്നിരുന്നു.

ഇന്ത്യൻ അതിർത്തി പ്രദേശമായ അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ടിബറ്റിലെ ദാവോ ചെങ്ങിലാണ് ജെ–20 യുദ്ധവിമാനം ഇറങ്ങിയത്. രഹസ്യമായി ഇറങ്ങിയ വിമാനം മറച്ചുവെച്ച നിലയിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളമാണ് ഇത്. 1400 അടി ഉയരത്തിലാണ് ദവോചെങ് യാര്‍ഡ്ലിങ് സ്ഥിതിചെയ്യുന്നത്. അതർത്തി പ്രദേശങ്ങളിൽ ഇന്ത്യ സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള നീക്കമായിട്ടാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്.

ചൈനീസ് അതിർത്തിയിലെ സുരക്ഷ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ വ്യോമതാവളം തുടങ്ങിയിരുന്നു. അത്യാധുനിക പോർവിമാനം സുഖോയ് ഇവിടെ പറന്നിറങ്ങുകയും ചെയ്തു. ഇതിനിടെ അതിർത്തിയിൽ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വിന്യസിക്കാനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന ഇപ്പോഴും രംഗത്തുണ്ട്.

j20_.jpg.image.784.410

ഇന്ത്യ സൂപ്പര്‍സോണിക് മിസൈല്‍ ബ്രഹ്മോസ് വിന്യസിച്ചത് ഭീഷണിയാണെന്നും ഇത് ചൈനയെ ലക്ഷ്യമിട്ടുള്ളതാണെന്നും ചൈനീസ് മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ ജെ–20 അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണ പറക്കൽ നടത്തുമെന്നാണ് കരുതുന്നത്.

ഇതിനു പുറമെ ചൈനയുടെ ആയുധ ഇടപാടുകാരായ പാക്കിസ്ഥാനും ജെ–20യുടെ മറ്റൊരു വാരിയന്റ് ഭാവിയിൽ നിർമിച്ചു നൽകിയേക്കും. പാക്കിസ്ഥാൻ നേരത്തെ തന്നെ അഞ്ചാം തലമുറ യുദ്ധവിമാനം നിർമിക്കാൻ നീക്കം നടത്തുന്നുണ്ട്. ചൈനയുടെ സഹായം ലഭിച്ചാൽ പാക്കിസ്ഥാനും വൈകാതെ അഞ്ചാം തലമുറ പോർവിമാനം നിര്‍മിച്ചേക്കും.

-J20.jpg.image.784.410

ശത്രുക്കളെ കണ്ണുവെട്ടിച്ച് മുന്നോട്ടു നീങ്ങാനായി ചാരനിറമാണ് ജെ–20യിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിലാണ് ജെ–20 നിര്‍മിച്ചിരിക്കുന്നത്. അതേസമയം, ഏതൊക്കെ ആയുധങ്ങളാണ് പുതിയ ജെ–20 യിൽ നിന്നു ഉപയോഗിക്കാൻ കഴിയുക എന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടില്ല.

രണ്ടു എൻജിനുകളുള്ള ജെ–20 യുടെ വേഗം മണിക്കൂറിൽ 2,100 കിലോമീറ്ററാണ്. ദീർഘദൂര എയർ ടു എയർ മിസൈൽ ആക്രമണത്തിനു പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബുകൾ വർഷിക്കാൻ കഴിയും. അതേസയം, ചൈനയുടെ ജെ–20 അമേരിക്കയുടെ എഫ്–22, എഫ്–35 വിമാനങ്ങളോട് ഏറെ സാദൃശ്യമുണ്ടെന്നാണ് നിരീക്ഷകർ ആരോപിക്കുന്നത്. എന്നാൽ, ചൈനയുടെ ജെ–20 നിർമിക്കാൻ അമേരിക്കൻ പോര്‍വിമാനങ്ങളെക്കാൾ കുറഞ്ഞ ചെലവും സമയവും മതി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :