E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 04 2021 03:23 PM IST

Facebook
Twitter
Google Plus
Youtube

More in World

ആ വിമാനം തകർന്നു വീണതെങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

LaMia-rj85.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബ്രസീലിലെ ഫുട്ബോൾ ക്ലബ് ഷപ്പെകൊയിൻസ് റിയൽ കളിക്കാരുമായി പറന്ന വിമാനം തകർന്നു വീണത് മെഡെലീൻ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെ മാത്രം. ഇന്ധന പ്രശ്നമുണ്ടെന്നും വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ അനുവദിക്കണമെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളറോട് ആവശ്യപ്പെട്ടതായി വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരം ലഭിച്ചു. എന്നാൽ, സാങ്കേതിക തകരാറു മൂലം മറ്റൊരു വിമാനം അടിയന്തര ലാൻഡിങ്ങിന് ആവശ്യപ്പെട്ടുവെന്നും അവർക്കാണ് മുൻഗണന നൽകുന്നതെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് പൈലറ്റിനോട് ഏഴു മിനിറ്റ് കാത്തിരിക്കാനും ആവശ്യപ്പെട്ടുവെന്നും പുറത്തായ സംഭാഷണത്തിൽ പറയുന്നു. വൈദ്യുതബന്ധം പൂർണമായി തകർന്നുവെന്നും ഇന്ധനം തീർന്നുവെന്നും അവസാന നിമിഷങ്ങളിൽ പൈലറ്റ് പറയുന്നുണ്ട്.

അപകടം വിളിച്ചു വരുത്തിയോ?

ബോളിവിയയിലെ നഗരമായ സാന്റാ ക്രൂസിൽ നിന്ന് വൈകുന്നേരും 6.18 പറന്നുയർന്ന വിമാനം രാത്രി പത്തുമണിക്കാണ് മെഡെലീനിൽ തകർന്നു വീണത്. സാന്റാ ക്രൂസിൽ നിന്ന് മെഡെലീൻ വരെ ഏകദേശം 1,605 നോട്ടിക്കൽ മൈലാണ് (ഏകദേശം 2,972 കിലോമീറ്റർ ദൂരം). രണ്ടു പൈലറ്റും 112 വരെ യാത്രക്കാരെയും വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ആർജെ 85. ഒറ്റയടിക്ക് 1600 നോട്ടിക്കൽ മൈൽ വരെ (ഏകദേശം 2963 കിലോമീറ്റർ) സഞ്ചരിക്കാനാവും ഈ വിമാനത്തിന്. എന്നാൽ കൂടുതൽ ഇന്ധന ടാങ്കു ഘടിപ്പിച്ചാൽ 2600 നോട്ടിക്കൽ മൈൽ വരെ ഒറ്റയടിക്ക് ഈ വിമാനത്തിന് പറക്കാനാവും. എന്നാൽ ഈ വിമാനത്തിൽ അത്തരത്തിലുള്ള ഇന്ധനം നിറച്ചിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. സമുദ്ര നിരപ്പിൽ നിന്നും 15,500 അടി ഉയരെ വെച്ചാണ് വിമാനത്തിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്.

plane-crash.jpg.image.784.410

ആവശ്യത്തിന് ഇന്ധനമില്ലാതെ ലാൻഡിങ്ങിന് ശ്രമിച്ചതിന് ലാ മിയയ്ക്കെതിരെ അർജന്റീനയിലെ വ്യോമയാന മന്ത്രാലയം നേരത്തെ കേസ് റെജിസ്റ്റർ െചയ്തിട്ടുണ്ട്.

അവ്റോ ആർജെ-85

Colombia-plane.jpg.image.784.410

ബ്രിട്ടീഷ് എയ്റോ സ്പേസ് കമ്പനി നിർമിച്ച അവ്റോ ആർജെ-85 എന്നപേരിൽ അറിയപ്പെടുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. കമ്പനിയുടെ ആദ്യകാല വിമാന മോഡലുകളിലൊന്നായ ബിഎഇ 146-200 എന്ന വിമാനത്തിന്റെ പരിഷ്കൃത രൂപമാണ് ആർജെ-85. ഇപ്പോൾ അപകടത്തിൽപെട്ട എൽഎംഐ 2933 എന്ന നമ്പറിലുള്ള വിമാനം 1999ലാണ് നിർമിച്ചത്. പിന്നീട് മൂന്നുവർഷക്കാലം ഇത് അയർലൻഡ് വിമാനകമ്പനിയായ സിറ്റി ജെറ്റ് സർവീസിന്റെ ഭാഗമായിരുന്നു. ഡബ്ളിൻ-ലണ്ടൻ റൂട്ടിലായിരുന്നു അന്ന് പ്രധാനമായും സർവീസ് നടത്തിയിരുന്നത്. പിന്നീട് അമേരിക്കയിലെ മെസ്ബ, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികൾക്കു വേണ്ടിയും സർവീസ് നടത്തിയതിന് ശേഷം 2013 വാണ് ലാ മിയയിലെത്തുന്നത്. ചെറിയ റൺവേയിൽപോലും ഇറങ്ങാൻ കഴിയും എന്നതായിരുന്നു ഈ വിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. മണിക്കൂറിൽ 474 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാൻ ശേഷിയുള്ള വിമാനത്തിന്റെ ചിറക് വിരിവ് 86 അടിയും പൊക്കം 28 അടി 3 ഇഞ്ചും നീളം 93 അടി 10 ഇഞ്ചുമാണ്. 

plane-crash-columbia.jpg.image.784.410

പതിനാല് അപകടങ്ങൾ 294 മരണം

1987 മുതൽ 2016 വരെ ബിഎഇയുടെ ഇതേ ശ്രേണിയിൽ പെട്ട 14 വിമാനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്. ഏകദേശം 294 പേരാണ് ഈ അപകടങ്ങളിൽ മരിച്ചിരിക്കുന്നത്. 2003 ൽ ടർക്കിഷ് വിമാനകമ്പനിയുടെ ആർജെ 100 വിമാനം അപകടത്തിൽപെട്ടാണ് ഏറ്റവും അധികം ആളുകൾ മരിച്ചത്. കനത്ത മൂടൽ മഞ്ഞ് മൂലം റൺവേയുടെ 900 മീറ്റർ മുമ്പ് തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന 75 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അഞ്ചു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :