E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 09 2020 09:39 PM IST

Facebook
Twitter
Google Plus
Youtube

More in World

സംഗീതജ്ഞനും ഗാനരചയിതാവുമായ ലിയനാര്‍ഡ് കോഹെന്‍ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിഖ്യാത കനേഡിയന്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ ലിയനാര്‍ഡ് കോഹെന്‍ അന്തരിച്ചു. ലൊസാഞ്ചലസിലായിരുന്നു 2 കാരനായ കോഹന്റെ അന്ത്യം. വ്യാപരിച്ച മേഖലകളിലെല്ലാം ഇതിഹാസമാനമുള്ള അതികായപരിവേഷം അവശേഷിപ്പിച്ചാണ് ലിയനാര്‍ഡ് കോഹെന്‍ ഓര്‍മയാകുന്നത്. 

ലിയനാര്‍ഡ് കോഹന്‍. ദേശകാലങ്ങളുടെയും ഭാഷാഭേദങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് തലമുറകളെ തമ്മില്‍ ബന്ധിപ്പിച്ച അത്ഭുത പ്രതിഭ. ഏതുകാലത്തിന്റെയും ഹൃദയമിടിപ്പുകളെ വരികള്‍കൊണ്ടും കാലത്തികവിന്റെ പക്വതവന്ന, വൈകാരികതകൊണ്ട് ആസ്വാദകനെ പിടിച്ചുനിര്‍ത്തുന്ന വശ്യമായ ആലാപനശൈലികൊണ്ടും കൂട്ടിയിണക്കിയ സംഗീത ഇതിഹാസം. 

സംഗീതം, ഗാനരചന, കവിത, നോവല്‍, ചെറുകഥ എന്നങ്ങനെ കൈവച്ച കലകളിലെല്ലാം തന്റെതുമാത്രമായ ഭാവുകത്വലോകം സൃഷ്ടിച്ചെടുത്ത് കോഹന്‍ സഹൃദയസമക്ഷം നിറഞ്ഞുനിന്നത് നാലുപതിറ്റാണ്ടിലേറെ. ഒറ്റയ്ക്കാകുന്ന മനുഷ്യനും ചുറ്റുമുള്ള ലോകത്തിന്റെ വൈവിധ്യയാഥാര്‍ഥ്യങ്ങളുമായിരുന്നു കോഹന്റെ ആവിഷ്കാരങ്ങളുടെയെല്ലാം കാതല്‍. 

1967 ല്‍ പുറത്തിറങ്ങിയ 'സോങ്സ് ഓഫ് ലിയനാര്‍ഡ് കൊഹെന്‍' മുതല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ 'യു വാണ്ട് ഇറ്റ് ഡാര്‍ക്കര്‍' വരെ ഇരുനൂറിലേറെ സംഗീത ആല്‍ബങ്ങള്‍. അമ്പതിലേറെ കാവ്യസമാഹരങ്ങള്‍, നോവലുകള്‍. ഗ്രാമി മുതല്‍ കനേഡിയന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിവരെ ഇരുനൂറിലേറെ ബഹുമതികള്‍. വ്യക്തിബന്ധങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനകളുടെയും പ്രമേയം.സൂസൈന്‍ മുതല്‍ മറൈയ്ന്‍ വരെ സ്വന്തം ജീവിതത്തെ സ്വാധീനിച്ച വ്യക്തികളെ രചനകള്‍കൊണ്ട് അനശ്വരരാക്കി. ഒപ്പം അനശ്വരമായ ഈണമായി തന്നെ തന്നെയും നിലനിര്‍ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :