E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 24 2020 02:31 PM IST

Facebook
Twitter
Google Plus
Youtube

More in World

അഭയാര്‍ത്ഥി പ്രയാണത്തിനിടെ 525 പേർക്ക് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2017 ല്‍ ഇതുവരെ 525 അഭയാര്‍ത്ഥികള്‍ക്ക് മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടെ ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷകാലയളവിനേക്കാള്‍ ഇത് കൂടുതലാണെന്നും ഇന്‍റര്‍ നാഷണല്‍ ഒാര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് ആഴ്ചകളിലെ കണക്കാണിത്. മെഡിറ്ററേനിയന്‍ കടക്കുന്നതിനിടെ 525 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കലാപം, ദാരിദ്ര്യം തുടങ്ങിയവ കാരണം ഇതര രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയവരാണിവര്‍. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 471 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്. 

ഈ വര്‍ഷം 19653 പേര്‍ കടല്‍ മാര്‍ഗ്ഗം യൂറോപ്യന്‍ രാജ്യങ്ങളിലെത്തി. എണ്‍പതു ശതമാനവും എത്തിയത് ഇറ്റലിയിലാണ്. ലിബിയയില്‍ നിന്നും അസാധാരണ അഭയാര്‍ത്ഥി പ്രവാഹമുണ്ടായി എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ലിബിയിയില്‍ എത്തിപ്പെട്ടവരാണ് കൂടുതല്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടുന്നത്. 

അഭയാര്‍ത്ഥികളെ കടല്‍ക്കൊള്ളക്കാരും കള്ളക്കടത്തുകാരും വലിയ രീതിയില്‍ ചൂഷണം ചെയ്യുന്നു എന്നും ഇന്‍റര്‍ നാഷണല്‍ ഒാര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കടല്‍ താണ്ടുന്നതിനിടെ അഭായാര്‍ത്ഥികളുടെ അപകകടമരണങ്ങള്‍ കൂടുകയാണ്. കഴിഞ്ഞ വര്‍ഷം അയ്യായിരത്തോളം ജീവനുകള്‍ പൊലി‍ഞ്ഞു. കുടിയേറ്റക്കാരുടെ കടന്ന് വരവ് യൂറോപ്യന്‍ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :