ബെംഗളൂരു ടെസ്റ്റില്‍ ഒാസ്ട്രേലിയയ്ക്ക് 48 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. ഓസീസിനായി മാറ്റ് റെന്‍ഷോയും ഷോണ്‍ മാര്‍ഷും അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി. റെന്‍ഷോ 60 ഉം, മാര്‍ഷ് 66 ഉം റണ്‍സ് നേടി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും ആര്.അശ്വിനും ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും ഓരോ വിക്കറ്റും വീഴ്ത്തി. 25 റണ്‍സുമായി മാത്യു വെയ്ഡും 16 റണ്‍സുമായി മിച്ചല്സ്റ്റാര്ക്കുമാണ് ക്രീസില്‍.
60 റണ്‍സുമായി മാറ്റ് റെന്‍ഷോ, 33 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, എട്ടു റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത്, 16 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പ്, റണ്‍സൊന്നുമെടുക്കാതെ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഷോണ്‍ മാര്‍ഷ·ും മാത്യു വെയ്ഡുമാണ് ക്രീസില്‍.കളിക്കളത്തിലെ പോരിലാണ് ബെംഗളൂരു ടെസ്റ്റും ശ്രദ്ധ നേടിയത്.