E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 08 2020 01:47 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഐപിഎൽ താരലേലം: ഇഷാന്ത് ശര്‍മയും മോര്‍ഗനുമടക്കം ഏഴു താരങ്ങള്‍ക്ക് 2 കോടി രൂപ അടിസ്ഥാന വില

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ വര്‍ഷത്തെ ഐപിഎല്ലിനുള്ള താരലേലത്തില്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമടക്കം ഏഴു താരങ്ങള്‍ക്ക് രണ്ടു കോടി രൂപ അടിസ്ഥാന വില. ഇംഗ്ലണ്ടിലെ കളിക്കാരോടാണ് ഇത്തവണ ഫ്രാഞ്ചൈസികള്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നതെന്നാണ് സൂചന. ഈ മാസം 20ന് ബെംഗളൂരുവില്‍ പത്താം സീസണിലേക്കുള്ള താരലേലം നടക്കും. 

2018ലെ അടുത്ത സീസണിലേക്ക് സീനിയര്‍ താരങ്ങളടക്കം മുഴുവന്‍ താരങ്ങളേയും ഫ്രാഞ്ചൈസികള്‍ ഓപ്പണ്‍ ലേലത്തിലൂടെ സ്വന്തമാക്കണമെന്നതിനാല്‍ ഇക്കുറി വലിയ ലേലം വിളിക്ക് ഫ്രാഞ്ചൈസികള്‍ തയ്യാറായേക്കില്ല. ഏറ്റവും കൂടിയ അടിസ്ഥാനവിലയായ രണ്ടു കോടി രൂപയുടെ പട്ടികയില്‍ ഏഴു താരങ്ങളാണുള്ളത്. ഇന്ത്യയില്‍ നിന്ന് ഇഷാന്ത് ശര്‍മ മാത്രം. ഇംഗ്ലണ്ടില്‍ നിന്ന് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനൊപ്പം ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്സും ക്രിസ് വോക്സും രണ്ടു കോടിയില്‍ ഉള്‍പ്പെട്ടു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ്, ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് മറ്റ് താരങ്ങള്‍. 

വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറും ന്യൂസീലന്‍ഡിന്റെ ട്രെന്‍റ് ബോള്‍ട്ടും ഉള്‍പ്പെട്ട ഒന്നരക്കോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ പേസര്‍മാര്‍ക്കാണ് മുന്‍തൂക്കം. 639 ഇന്ത്യന്‍ താരങ്ങളും 160 വിദേശതാരങ്ങളുമടക്കം 799 പേരാണ് ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കിങ്സ് ഇലവന്‍ പഞ്ചാബിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിയുക. കുറവ് തുക ചെലവഴിക്കാന്‍ കഴിയുക മുംബൈ ഇന്ത്യന്‍സിനും. ഒരു ടീമില്‍ 27 കളിക്കാരെങ്കിലും ഉണ്ടാകണമെന്നതിനാല്‍ നിലവില്‍ 14 പേര്‍ മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ലേലത്തില്‍ കൂടുതല്‍ കളിക്കാരെ വാങ്ങേണ്ടി വരുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :