E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 07:30 PM IST

Facebook
Twitter
Google Plus
Youtube

More in Sports

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ട് ആശ്വാസജയം നേടിയെങ്കിലും 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊല്‍ക്കത്തയില്‍ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

അവസാന പന്തില്‍ സിക്സറടിച്ച് ജയിപ്പിക്കാന്‍ മിയാന്‍ദാദ് ആയിരുന്നില്ല ഭുവനേശ്വര്‍ കുമാര്‍. അവസാന പന്ത് വരെ ജയപരാജയങ്ങളുടെ അനിശ്ചിതത്വം തീര്‍ത്ത ആവേശത്തിനൊടുവില്‍ ഇംഗ്ലണ്ടിന് അഞ്ചു റണ്‍ വിജയം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിെ മൂന്ന് അര്‍ധസെഞ്ചുറികള്‍ എട്ടിന് 321 എന്ന മികച്ച സ്കോറില്‍ എത്തിച്ചു. ജേസണ്‍ റോയി 65ഉം ബെയര്‍സ്റ്റോ 56ഉം ബെന്‍ സ്റ്റോക്സ് പുറത്താകാതെ 57ഉം റണ്‍സെടുത്തു. 

ഹാര്‍ദിക് പാണ്ഡ്യയുടെ 3 വിക്കറ്റേ ഇന്ത്യന്‍ ബോളിങ്ങില്‍ എടുത്തുകാട്ടാനുള്ളു. ധവാന‍് പകരം രഹാനെ എത്തിയിട്ടും ഇന്ത്യന്‍ ഓപ്പണിങ് രക്ഷപ്പെട്ടില്ല. കോഹ്‌ലിയുടെ 55 റണ്‍സും യുവരാജിന്റെ 45ഉം ധോണിയുടെ 25ഉം റണ്‍സുകള്‍ ഇന്ത്യയ്ക്ക് പൊരുതാനുള്ള ഊര്‍ജം നല്‍കി 

ആറാം വിക്കറ്റില്‍ കേദാര്‍ ജാദവിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും നൂറു റണ്‍സ് കൂട്ടുകെട്ട്. 38 പന്തില്‍ കന്നി ഏകദിനഅര്‍ധസെഞ്ചുറി കുറിച്ചതിന് പിന്നാലെ പാണ്ഡ്യ പുറത്ത്. രണ്ട് ബൗണ്ടറികള്‍ പായിച്ച് ജഡേജയും കൂടെ അശ്വിനും മടങ്ങി. എട്ടിന് 297. ഇന്ത്യയ്ക്ക് ജയിക്കാന്‍ 12 പന്തില്‍ 23 വേണം. സമ്മര്‍ദം കേദാര്‍ ജാദവിന് മേലായി. 6 പന്തില്‍ 16 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ ക്രിസ് വോക്സിന്റെ ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും 

രണ്ട് ഡോട്ട് ബോളിന് ശേഷം അഞ്ചാം പന്തില്‍ വോക്സിനെ ബൗണ്ടറി കടത്താനുള്ള കേദാര്‍ ജാദവിന്റെ ശ്രമം പാളി. 90 റണ്‍സുമായി പുറത്ത്. അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ്. 

കളി തോറ്റെങ്കിലും ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ പരമ്പര സ്വന്തമാക്കാനായത് വിരാട് കോഹ്‌ലിക്ക് നേട്ടമായി. മൂന്നു ട്വന്റി20 മല്‍സരങ്ങളുടെ പരമ്പര വ്യാഴാഴ്ച കാന്‍പൂരില്‍ ആരംഭിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :