E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 06:53 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കച്ചവടക്കളികളിലും ക്യാപ്റ്റന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Dhoni-Run-Out-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ എന്നതുപോലെ മികച്ച ബിസിനസ് 'ക്യാപ്റ്റനു'മായിരുന്നു ധോണി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ക്ക് തോന്നാതെ പോയ ബുദ്ധിയാണ് ധോണി പ്രാവര്‍ത്തികമാക്കിയത്. ക്രിക്കറ്റിലും പുറത്തും എങ്ങനെ നില്‍ക്കണമെന്ന് ധോണി നന്നായി മനസിലാക്കി. പരമാവധി പരസ്യങ്ങള്‍, അതിന് പരമാവധി കാശ് അത് ലക്ഷ്യം നേടിയപ്പോള്‍ പതിയെ ബിസിനസിലേക്കും തിരിഞ്ഞു.


സൂപ്പര്‍താരപദവിയിലേക്കുള്ള കുതിച്ചുചാട്ടംപോലെ തന്റെ ബ്രാന്‍‌ഡിന്റെ വില ഉയര്‍ത്തുന്നതിലും ധോണി ക്രിക്കറ്റ് കളത്തിലെപോെല മികവ് കാണിച്ചു. 2007ല്‍ പ്രഥ‌മ ട്വന്റി 20 ലോകകപ്പ് കിരീടുവുമായി എത്തിയ ധോണിയുടെ ബ്രാന്‍ഡ് വാല്യു കുതിച്ചു. ഇതോടെ പ്രിയസുഹൃത്ത് അരണ്‍ പാണ്ഡെയുടെ റിഥി സ്പോര്‍ട്സ് ഗ്രൂപ്പിന്റെ കുതിപ്പും കണ്ടു. സ്പോര്‍ട്സ് മാര്‍ക്കറ്റിങ്ങിനും സെലിബ്രിറ്റി മാനേജ്മെന്റിനുമായി തുടങ്ങിയ റിഥി ഗ്രൂപ്പ് ധോണിക്ക് 50കോടിയുടെ പോലും മൂല്യമില്ലാതിരുന്ന കാലത്ത് 210കോടിക്ക് കരാര്‍ ഒപ്പിട്ടു. അതോടെ ധോണിയുമായി പരസ്യകരാറിനെത്തുന്ന കമ്പനികള്‍ക്ക് തുകയും കൂട്ടിനല്‍കേണ്ടിവന്നു. കളം അറഞ്ഞു ധോണി കളിച്ചപ്പോള്‍ മാറിയത് കോടികള്‍.  2008ല്‍ പ്രഥമ ഐ.പി.എല്‍, അന്നത്തെ ക്രിക്കറ്റ് ബോര്‍ഡ‍് പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്സിന്റെ ഐ.പി.എല്‍‌ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനായി ധോണി. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ധോണിയുടെയും ശ്രീനിവാസന്റെയും ചെന്നൈ സൂപ്പര്‍കിങ്സിന്റെയും മുന്നേറ്റം.  
    
തുടര്‍ന്ന് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകപദവിയും പിന്നാലെ വമ്പന്‍ ജയങ്ങളും ഒരുക്കിയതോടെ ബ്രാന്‍ഡ് വാല്യു ഇരട്ടിയായി. ക്രിക്കറ്റ് ബോര്‍‌ഡില്‍ നിന്ന് ശ്രീനിവാസന്‍ പുറത്താകുന്നതുവരെ അകമഴിഞ്ഞ പിന്തുണയും ബോര്‍ഡില്‍ നിന്ന് ധോണിക്ക് ലഭിച്ചു. (ഇന്ത്യയില്‍ മറ്റൊരു ക്യാപ്റ്റനും ഇതുപോലൊരു പിന്തുണ ലഭിച്ചിട്ടില്ല)  ഒരു ദിവസത്തെ പരസ്യ·ഷൂട്ടിനും പ്രമോഷനും ധോണി ഈടാക്കിയിരുന്നത് രണ്ടരക്കോടി രൂപവരെയാണ്. ഒരു പരസ്യകരാറിന് എട്ടുമുതല്‍ പന്ത്രണ്ട് കോടിവരെ ആണ് ധോണി പ്രതിഫലം പറ്റിയിരുന്നത്. പെപ്സിയും ബൂസ്റ്റും ഉള്‍‌പ്പെടെ 15ല്‍ അധികം വമ്പന്‍ കമ്പനികളുമായി കരാര്‍ ഒപ്പിട്ടു. പിന്നീട് കണ്ടത് ധോണി ധോണി ഉടമയോ സഹ ഉടമയോ ആയ സ്ഥാപനങ്ങളുടെ വരവും അതിന്റെ വിപണവും. ബൈക്ക് റേസിങ്ങ് മല്‍സരങ്ങള്‍ക്കായി ധോണി 'മഹി റേസിങ് ടീം' ഇറക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എത്തിയപ്പോള്‍ ചെന്നൈയിന്‍ എഫ്സിയുടെ സഹ ഉടമയായി. ഇന്ത്യന്‍ ഹോക്കി ലീഗില്‍ 'റാഞ്ചി റെയ്സ്' എന്ന ടീമിന് ഉടമയായി.  
      
2011ലെ ലോകകപ്പ് ക്രിക്കറ്റ് ജയത്തിനു പിന്നാലെ 2012ല്‍‌ സ്പോര്‍ട്സ് ഫിറ്റ് എന്ന ജിം ചെയിന്‍ ലോക വ്യാപകമായി ധോണി തുടങ്ങി. രണ്ടായിരം കോടിമുതല്‍‌ മുടക്കില്‍ ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇംഗ്ലണ്ട് എന്നിവടങ്ങളിലായി 200 ഫിറ്റ്നസ്  സെന്റര്‍ ഇതിനു കീഴിലുണ്ട്. സെവന്‍ ലൈഫ്സ്റ്റൈല്‍ എന്ന പേരില്‍ അപ്പാരല്‍, ഫുട്്വെയര്‍ ബ്രാന്‍ഡ് തുടങ്ങി. ഉല്‍പാദനവും മാര്‍ക്കറ്റിങ്ങും ഉള്‍പ്പെടെ വിശാലമായ ബിസിനസ്.  സ്പോര്‍ട്സിന്റെയും ഫിറ്റ്നസിന്റെയും ഉപകരങ്ങളുടെ വിപണനത്തിനായി ഫിറ്റ്സോള്‍ എന്ന പേരില്‍ സ്പോര്ട്സ് ആന്‍‌ഡ് ഫിറ്റ്നസ് റീട്ടേയില്‍ സ്ഥാപനം തുടങ്ങി. രാജ്യത്താകെ 350 ഫിറ്റ്സോള്‍ സ്റ്റോറുകളുണ്ട്.  

ധോണി ഉടമയോ സഹ ഉടമയോ ആയ ടീമുകള്‍ക്കും അതിലെ താരങ്ങള്‍ക്കും (എല്ലാവരുമില്ലെങ്കിലും) സ്പോര്‍ട്സ് ഉപകരണങ്ങളും അപ്പാരലുകളും നല്‍കുന്നതിനുള്ള കരാറും റിഥി സ്പോര്‍ട്സും ഫിറ്റ്സോളും സെവന്‍ ലൈഫ് സ്റ്റൈലും സ്വന്തമാക്കി. ടെസ്റ്റ് ടീമിനു പിന്നാലെ ഏകദിന ടീമിലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴി​ഞ്ഞതോടെ ധോണിയുടെ ബ്രാന്‍ഡ് വാല്യുവിലും കുറവുണ്ടായി. നിലവിലുള്ള ഗള്‍ഫ് ഓയില്‍, ടിവിഎസ് സ്റ്റാര്‍,ബൂസ്റ്റ്, സ്പാര്‍ട്ടണ്‍ തുടങ്ങിയ ബ്രാന്‍‍ഡുകള്‍ കരാര്‍ പുതുക്കണമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ്. കാരണം ക്യാപ്്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ ധോണി ടീമില്‍ കളിക്കുന്ന ഒരു താരം മാത്രമായി എന്ന വിലയിരുത്തലിലാണ് പരസ്യലോകം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :