E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 09 2021 10:11 PM IST

Facebook
Twitter
Google Plus
Youtube

More in Business

കിടിലൻ ബിസിനസ്, 50,000 രൂപയ്ക്കു തുടങ്ങാം, മാസം 50,000 നേടാം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

navayug
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നാട്ടറിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത ഉൽപന്നങ്ങൾക്ക് എന്നും മികച്ച വിപണിയുണ്ട്. കേരളത്തിന് അകത്തു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും, വിേദശത്തുമെല്ലാം ഇത്തരം ഉൽപന്നങ്ങൾക്കു പ്രിയമേറുന്നു. ആ സാധ്യത തിരിച്ചറിഞ്ഞ് നല്ലൊരു സംരംഭകനായി വിജയം കൊയ്ത കഥയാണ് പാലക്കാട് എരുത്തേൻപതി സ്വദേശി ആർ. കൃഷ്ണകുമാറിന്റേത്. നവയുഗ് എക്സ്ട്രാക്‌ഷൻസ് എന്ന പേരിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. 

വെർജിൻ കോക്കനട്ട് ഓയിൽ കുട്ടികൾക്ക് ഉള്ളിൽ കഴിക്കാനും, ദേഹത്തു പുരട്ടാനും ഉത്തമമാണ്. മുലപ്പാലിൽ കാണുന്ന ‘ലോക്ക് ആസി‍ഡ്’ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു ശരീരത്തിനു രോഗപ്രതിരോധശക്തി നൽകും. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളെല്ലാം വെന്ത വെളിച്ചെണ്ണ തേച്ചാൽ തനിയെ ഉണങ്ങും. അങ്ങനെ പലവിധ വിശേഷഗുണങ്ങളുള്ള എണ്ണയാണ് െവർജിൻ കോക്കനട്ട് ഓയിൽ. കൂടെ അർബുദരോഗത്തെ പ്രതിരോധിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത മേന്മയും അവകാശപ്പെടുന്നുണ്ട്.

വില മുൻകൂർ വാങ്ങും

മുഴുവൻ തുകയും മുൻകൂർ വാങ്ങിയാണ് വ്യാപാരം നടത്തുന്നത് എന്നതു ശ്രദ്ധേയമാണ്. ക്രെഡിറ്റ് ആവശ്യപ്പെട്ടാൽ നൽകാത്തതുകൊണ്ട് ഇപ്പോൾ ആരും ചോദിക്കാറില്ല. ആയുർവേദ/ ഇംഗ്ലിഷ് മെഡിക്കൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപനകൾ. േകരളത്തിനു പുറത്ത് ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ഉൽപന്നം അയയ്ക്കുന്നു.

krishnakumar.jpg.image.784.410

പാലക്കാട്–കണ്ണൂർ ജില്ലകൾ‌ കേന്ദ്രീകരിച്ചാണു കൂടുതൽ വിൽപനയും. ദൂരെ നിന്നുള്ള ഓർഡറുകൾക്ക് പാഴ്സൽ സർവീസ് വഴിയാണ് ഉൽപന്നം എത്തിച്ചു നൽകുന്നത്. വില അഡ്വാൻസ് ആയി ലഭിച്ച ശേഷം 10 ദിവസത്തിനുള്ളിൽ ഉൽപന്നം അയച്ചു നൽകും. ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ ഉൽപാദനം ഇരട്ടിയാക്കിയാലും വിറ്റു പോകും. ഇപ്പോൾ ഒരു ദിവസം 1000 േതങ്ങയാണ് എണ്ണയാക്കുവാൻ കഴിയുന്നത്. ഇതിൽനിന്നു 40 മുതൽ 45 വരെ ലീറ്റർ വെർജിൻ കോക്കനട്ട് ഓയിൽ ലഭിക്കുന്നു. ലീറ്ററിനു 360 രൂപ നിരക്കിലാണു വിൽപന. പ്രതിമാസം കുറഞ്ഞത് 3,60,000 രൂപയുടെ വിറ്റുവരവ് ഉണ്ട്. ഇതിൽ നിന്നു 72,000 രൂപയോളമാണ് ഇപ്പോൾ അറ്റാദായമായി ലഭിക്കുന്നത്.

60,000 രൂപയുടെ മെഷിനറി നിക്ഷേപം

60,000 രൂപയുടെ മെഷിനറി നിക്ഷേപമാണ് ആകെ ഉള്ളത്. േതങ്ങ ചുരവി, തേങ്ങ പിഴിച്ചി, റൂം ഹീറ്റർ, പാത്രങ്ങൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.

പച്ച നാളികേരമാണ് ഫാമുകളിൽനിന്നു ശേഖരിക്കുക. അതു ചകിരി നീക്കി ഉടച്ച് വൃത്തിയാക്കി ചുരണ്ടിയെടുക്കുന്നു. എന്നിട്ട് പിഴിച്ചിൽ മെഷീന്റെ സഹായത്തോടെ ഒന്നാം പാൽ എടുക്കുന്നു. അതു പാത്രത്തിലാക്കി 50–70 ഡിഗ്രി ചൂടുള്ള മുറിയിൽ എട്ടുമണിക്കൂർ തുറന്നു വയ്ക്കുന്നു. ഫെർമന്റേഷനു (ഓയിൽ, െസ‍ഡിമെന്റ്സ്, പ്രോട്ടീൻ എന്നിവ തിരിയും) ശേഷം പ്രോട്ടീൻ നീക്കം ചെയ്ത് ഓയിൽ ശേഖരിക്കുന്നു. ഇതു മൂന്നു പ്രാവശ്യം മെഡിക്കൽ കോട്ടൺ ഉപയോഗിച്ച് അരിച്ചെടുക്കും. അതിനുശേഷം വലിയ ഉരുളിയിൽ വച്ച് 60 ഡിഗ്രി വരെ ചൂടാക്കുന്നു. ആറിയശേഷം ബോട്ടിലിൽ പകർന്ന് വിൽക്കുന്നു. 

മെക്കാനിക്കൽ എൻജിനീയറാണ് കൃഷ്ണകുമാർ. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അതോടൊപ്പം ഒരു ൈസഡ് ബിസിനസ് എന്ന നിലയിലാണ് ഈ സംരംഭം നടത്തുന്നത്. കാര്യങ്ങൾ നോക്കി നടത്താൻ ജോലിക്കാരായി മൂന്നു േപർ ഉണ്ട്. ഒരാൾ വിപണിയിൽ ശ്രദ്ധിക്കുന്നു. വളരെ ചുരുങ്ങിയ മൂലധനത്തിലാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. ബാങ്കിൽനിന്ന് ഒന്നരലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ് മാത്രമേ നിലവിൽ എടുത്തിട്ടുള്ളൂ. 150 ചതുരശ്രയടി വരുന്ന രണ്ട് മുറികളിലായി സ്ഥാപനത്തിന്റെ പ്രവർത്തനം സജീവമാണ്. 

ഭാവിലക്ഷ്യങ്ങൾ

∙ഇന്നത്തെ വിൽ‌പന ഇരട്ടിയിലേക്ക് ഉയർത്തണം. ∙അന്തർദേശീയ തലത്തിൽ െവർജിൻ കോക്കനട്ട് ഓയിൽ പ്രചരിപ്പിക്കണം. ∙പുതിയ പ്ലാന്റ് സ്ഥാപിക്കണം.

എന്തുകൊണ്ട് ഈ സംരംഭം?

∙പാലക്കാട് ജില്ലയിൽ കുറഞ്ഞ വിലയിൽ പച്ചത്തേങ്ങ ധാരാളമായി ലഭിക്കുന്നു. അതു പ്രയോജനപ്പെടുത്താൻ കഴിയുന്നു. ∙പാരമ്പര്യത്തനിമയുള്ളതും പാർശ്വഫലങ്ങൾ ഇല്ലാത്തതും രാസവസ്തുക്കളൊന്നും േചരാത്തതുമായ ഒരു ഉൽപന്നം. ∙കുറഞ്ഞ കിടമത്സരം ഉള്ള ഒരു ബിസിനസ് സ്വന്തമായി ആരംഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ∙വെന്ത വെളിച്ചെണ്ണ സ്വന്തമായി നിർമിച്ച് പരീക്ഷണം നടത്തിയപ്പോൾ വിജയമായി. കൂടാതെ കോക്കനട്ട് ഡവലപ്മെന്റ് ബോർഡിന്റെ അംഗീകാരവും ലഭിച്ചു. ∙പാർട് ടൈം ബിസിനസ്സായും ഫുൾടൈം ബിസിനസ്സായും ചെയ്യാനുള്ള സൗകര്യം. 

പുതു സംരംഭകർക്ക്

നല്ല വിപണിയുള്ള ഉൽപന്നമാണ്. െചറിയ നിക്ഷേപത്തിൽ തുടങ്ങാം. നിർമാണപ്രക്രിയ ശ്രദ്ധിക്കണം. 50,000 രൂപയും രണ്ടു തൊഴിലാളികളും മതി സംരംഭത്തിനു തുടക്കമിടാൻ. ആദ്യഘട്ടത്തിൽ രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവു നേടിയാൽപ്പോലും 40,000 രൂപ അറ്റാദായം ഉറപ്പിക്കാം.

വിലാസം: ആർ.കൃഷ്ണകുമാർ നവയുഗ് എക്സ്ട്രാക്‌ഷൻസ് എരുത്തേൻപതി പി.ഒ. ചിറ്റൂർ, പാലക്കാട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :