E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 24 2021 03:42 PM IST

Facebook
Twitter
Google Plus
Youtube

More in Business

ആ വാർത്തകൾ വ്യാജം : കടകംപിള്ളി സുരേന്ദ്രൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kadakampally-surendran-27
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മറ്റു ബാങ്കുകളെ പോലെ കെവൈസി, ടിഡിഎസ് പോലുള്ള നിയമങ്ങൾ സംഘങ്ങളിലും നടപ്പാക്കേണ്ടതു തന്നെയാണെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറയുന്നു. കറൻസി പിൻവലിക്കലിനെ തുടർന്നു സഹകരണ സംഘങ്ങളും ഇടപാടുകാരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. 

∙ കറൻസി പിൻവലിക്കൽ മൂന്നര മാസം പിന്നിടുമ്പോൾ സ്ഥിതി എന്താണ്?

േകന്ദ്ര സർക്കാർ 1,000, 500 രൂപ നോട്ടുകൾ യാതൊരു മുന്നൊരുക്കവുമില്ലാതെ, തിടുക്കപ്പെട്ടു പിൻവലിച്ചതു മൂലം സംഘങ്ങളിലെ മാത്രമല്ല എല്ലാ ബാങ്കിങ് സ്ഥാപനങ്ങളിലെയും സാധാരണക്കാരെ സാരമായി ബാധിച്ചു. സഹകരണ മേഖലയിലാകട്ടെ സംസ്ഥാന സഹകരണ ബാങ്കിനും അർബൻ ബാങ്കുകൾക്കും മാത്രമേ മറ്റു ബാങ്കുകൾക്കു സമാനമായ പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ. റിസർവ് ബാങ്ക് ൈലസൻസോടെ പ്രവർത്തിക്കുന്ന ജില്ലാ ബാങ്കുകളുെട പ്രവർത്തനമടക്കം താറുമാറാക്കുന്ന സമീപനമാണ് േകന്ദ്ര സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ചത്. പ്രാഥമിക സംഘങ്ങളെ യാതൊരു തരത്തിലും സഹായിച്ചില്ല. പകരം കള്ള പ്രചാരണങ്ങളാൽ സംശയ നിഴലിൽ നിർത്തി. നിക്ഷേപം പിൻവലിക്കാനോ പുതുതായി വായ്പ അനുവദിക്കാനോ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെയും സഹകാരികളുടെയും ശക്തവും സമയോചിതവുമായ ഇടപെടലുവഴി ഇടപാടുകാരുടെ ആത്മവിശ്വാസം നിലനിർത്താനും വലിയ പ്രതിസന്ധിയെ അതിജീവിക്കാനും കഴിഞ്ഞു. 

നോട്ടുനിരോധനം മൂന്നരമാസം പിന്നിടുമ്പോൾ പ്രശ്നങ്ങൾ ഒരു പരിധി വരെ മറികടക്കാനായി. കറന്റ് അക്കൗണ്ടിലൂടെയുള്ള പിൻവലിക്കൽ പരിധി ഒഴിവാക്കിയതിനാൽ ഇപ്പോൾ നിക്ഷേപകർക്ക് അവരുടെ ആവശ്യങ്ങൾക്കു പണം പിൻവലിക്കാം. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ വലിയ തുകയ്ക്കുള്ള ആവശ്യങ്ങളും നിർവഹിച്ചു വരുന്നു. 

∙ ബാക്കി നിൽക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? അവ പരിഹരിക്കാൻ സ്വീകരിച്ചിട്ടുള്ള മാർഗങ്ങൾ എന്ത്?

ബാക്കി നിൽക്കുന്ന പ്രധാന പ്രശ്നം വർധിച്ചു വരുന്ന വായ്പാകുടിശികയാണ്. നോട്ട് നിരോധനം മൂലം ഗ്രാമീണ, മേഖലയിലുണ്ടായ തൊഴിൽ നഷ്ടവും കാർഷിക പ്രശ്നങ്ങളും ജനങ്ങളുടെ തിരിച്ചടവുശേഷിയെ ബാധിച്ചു. അതിനാൽ സർക്കാർ കുടിശിക വായ്പകളിൽ റിക്കവറി നടപടികൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. അത് വായ്പാതിരിച്ചടവിൽ ഇടിവുണ്ടാക്കി. ഈ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും നൽകുന്ന കുടിശിക നിവാരണ പദ്ധതി ‘നവകേരളീയം കുടിശിക നിവാരണം 2017’ നടപ്പിലാക്കുകയാണിപ്പോൾ. മാർച്ച് 31 വരെയാണിത്. വായ്പ അടച്ചുതീർക്കുന്നവർക്ക് പ്രത്യേക പലിശ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

∙ സഹകരണ നിക്ഷേപത്തിനു ലഭിച്ചിരുന്ന പ്രത്യേക പരിഗണന നഷ്ടപ്പെടുമോ?

സ്വാതന്ത്ര്യാനന്തരകാലം മുതൽ സംഘങ്ങൾക്കു പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ സംഘങ്ങളുടെ പങ്ക് അന്നത്തെ ഭരണാധികാരികൾ തിരിച്ചറിഞ്ഞതുകൊണ്ടാണിത്. 1990കൾക്കു ശേഷം, ആഗോളവൽക്കരണ നയങ്ങൾ വന്നതോടെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവമായ ശ്രമം ഉണ്ടായി. അത് ഇപ്പോഴും തുടരുന്നു. അതിന്റെയെല്ലാം ഭാഗമായാണു പ്രത്യേക പരിഗണനകൾ എടുത്തു മാറ്റപ്പെടുന്നത്. 

∙ കെൈവസി, ടിഡിഎസ് തുടങ്ങിയവയിൽ സർക്കാരിന്റെ നിലപാട് എന്താണ്?

കെൈവസി നിബന്ധന പാലിക്കരുതെന്നോ ടിഡിഎസ് പിടിക്കരുതെന്നോ സർക്കാർ സംഘങ്ങളോടു പറഞ്ഞിട്ടില്ല. െകവൈസി നിബന്ധന പാലിക്കണമെന്ന് 2013 ൽ തന്നെ സർക്കുലർ നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം നിയമങ്ങൾ പാലിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.

∙ ഈ നിബന്ധനകൾ നടപ്പിലാക്കിയാൽ ഉപഭോക്താക്കൾ വിട്ടുപോകില്ലേ?

േകരളത്തിെല സഹകരണ സ്ഥാപനങ്ങളുടെ ശക്തി അതിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. പ്രസ്ഥാനം പടുത്തുയർത്തിയ കാലം മുതൽ ഉള്ളതാണ്. അതുകൊണ്ടു നിയമം നടപ്പിലാക്കിയാൽ ഉപഭോക്താക്കൾ വിട്ടുപോകുമെന്ന ആശങ്ക വേണ്ട. സംഘങ്ങൾ‌ ഇടപാടുകൾ നടത്തുന്നതു സാധാരണക്കാരുമായാണ്. അവരെ ഉൾക്കൊള്ളാൻ, അവരുടെ ആവശ്യത്തിനനുസരിച്ച് േസവനങ്ങൾ നൽകാൻ സംഘങ്ങൾക്കല്ലാതെ മറ്റാർക്കും കഴിയില്ല. 

∙ സഹകരണ സ്ഥാപനങ്ങളിൽനിന്നു കള്ളപ്പണം കണ്ടെടുത്തെന്ന വാർത്ത ഇടപാടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് എങ്ങനെ പരിഹരിക്കാനാകും?‌

സംഘങ്ങളിൽ കള്ളപ്പണമില്ല. കള്ളപ്പണം കണ്ടെടുത്തു എന്നത് വ്യാജവാർത്ത മാത്രമാണ്. സഹകരണ ബാങ്കുകളിൽനിന്നു കള്ളപ്പണം കണ്ടെത്തിയിട്ടില്ല എന്നു തന്നെയാണു നബാർഡും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കിടയിൽ അത്തരം ആശങ്കകളൊന്നും നിലനിൽക്കുന്നില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്.

∙ രാഷ്ട്രീയവും വ്യക്തി താൽപര്യവും മൂലം പല സംഘങ്ങളും നഷ്ടത്തിലാണ്. ഓഡിറ്റിങ്ങിൽ ക്രമക്കേടു കണ്ടാൽ നടപടിയെടുത്ത് ഇത് ഒഴിവാക്കാനാവില്ലേ?

സംഘങ്ങൾ നഷ്ടത്തിൽ പ്രവർത്തിക്കുന്നതിനു നിരവധി കാരണങ്ങളുണ്ടാകാം. രാഷ്ട്രീയവും വ്യക്തി താൽപര്യവുമെല്ലാം അതിന്റെ ഘടകങ്ങളുമാകാം. ഇതു സാമാന്യവൽക്കരിക്കാൻ കഴിയില്ല എന്നതാണ് എന്റെ പക്ഷം. ഓഡിറ്റിങ്ങിലൂടെ ക്രമക്കേടുകൾ കണ്ടെത്തിയാൽ സർക്കാർ തീർച്ചയായും നടപടികൾ സ്വീകരിക്കും. ക്രമക്കേടുകളും പണാപഹരണവും നടത്തുന്നവരുടെ വ്യക്തിഗത സ്വത്തുക്കളടക്കം കണ്ടുകെട്ടുന്നതിനുള്ള നിയമ േഭദഗതികൾ സഹകരണ നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട്.

∙ സംഘങ്ങൾക്കായി പ്രത്യേക പദ്ധതി എന്തെങ്കിലും?

േകരളത്തിലെ സഹകരണ മേഖല രാജ്യത്തിനു തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികാസത്തിൽ‌ വലിയ പങ്കാണു മേഖലയ്ക്കുള്ളത്. പ്രസ്ഥാനത്തിന്റെ നേട്ടം കണക്കാക്കുമ്പോൾ പ്രശ്നങ്ങൾ നാമമാത്രമാണ്. എങ്കിലും ഈ പ്രശ്നങ്ങളും പരിഹരിക്കണം. മറ്റു ബാങ്കുകളെപ്പോലെ എല്ലാ ആധുനിക േസവനങ്ങളും നൽകാൻ കഴിയുന്ന മഹത്തായ ശൃംഖല അഞ്ചു വർഷത്തിനുള്ളിൽ സംഘങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കും. ദുർബലമായ സംഘങ്ങളുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതിയും ആലോചിക്കാവുന്നതാണ്.

∙ സഹകാരികൾക്കായി പുതിയ പദ്ധതികൾ?

േകരളത്തിൽ 3.34 കോടി ജനങ്ങളുണ്ട്. സംഘങ്ങളിലെ അംഗത്വം ആകട്ടെ 3.50 കോടിയിലധികം വരും. ഒരാൾ ഒന്നിൽ കൂടുതൽ സംഘങ്ങളിൽ അംഗങ്ങളാകുന്നതുകൊണ്ടാണ് ഇത്. റജിസ്ട്രാർക്കു കീഴിൽ 11,500 ലധികം സംഘങ്ങളാണ് സഹകാരികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത്. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, ഉപഭോക്തൃ മേഖലയിലും മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്നതിലും ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും പുതിയ പദ്ധതികൾ സഹകരണ മേഖലയിലൂടെ നടപ്പാക്കും. 

∙ വായ്പാ കുടിശിക തിരിച്ചു പിടിക്കൽ?

വായ്പാ കുടിശിക പരമാവധി കുറച്ചാലേ സംഘങ്ങൾക്ക് ആരോഗ്യകരമായ നിലനിൽപുള്ളൂ. നോട്ട് നിരോധനത്തെ തുടർന്നു മാർച്ച് 31 വരെ ജപ്തി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. കുടിശിക നിവാരണത്തിനായി വിവിധ ആനുകൂല്യങ്ങളോടെ ‘നവകേരളീയ കുടിശിക നിവാരണം 2017’ പദ്ധതി മാർച്ച് 31 വരെ നടപ്പിലാക്കുമ്പോൾ കുറെ കുടിശിക തീർപ്പാക്കാൻ കഴിയും എന്നാണു കണക്കു കൂട്ടുന്നത്.

∙ പലിശ കുറച്ച് ഭവന, വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കുമോ?

വായ്പാ പലിശ നിക്ഷേപ പലിശയുമായി ബന്ധപ്പെട്ടാണ്. സംഘങ്ങൾ നിക്ഷേപത്തിനു മറ്റ് ബാങ്കുകളെക്കാൾ അധിക പലിശയാണ് നൽകുന്നത്. ഇക്കാരണത്താൽ പലിശച്ചെലവു കൂടുതലാണ്. അതാണ് വായ്പാ പലിശ കൂടാൻ കാരണം. മറ്റു ബാങ്കുകളിൽനിന്നു വ്യത്യസ്തമായി സാധാരണ പലിശ മാത്രമാണു സംഘങ്ങൾ ചുമത്താറുള്ളത്. കൂട്ടുപലിശയോ ഒളിഞ്ഞിരിക്കുന്ന ചെലവുകളോ ഇല്ല. സ്ഥിര നിരക്കിലാണു പൊതുവേ വായ്പകൾ. ഭവന, വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ നഷ്ടം സഹിച്ചുകൊണ്ട് വായ്പ നൽകാൻ സംഘങ്ങൾക്കാവില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :