E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 10:58 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയെ ‘വെട്ടാൻ’ ബിഎസ്എൻഎൽ; ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ ഓഫർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

BSNL.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി∙ ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. 339 രൂപയുടെ റീച്ചാർജിൽ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ ഏപ്രിലില്‍ നിലവിൽ വരുന്ന റിലയൻസ് ജിയോയുടെ 301 രൂപയ്ക്കു ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തുകയാണു ബിഎസ്എൻഎൽ. 339 രൂപയുടെ റീച്ചാർജിൽ ദിവസവും രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വർക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോൾ ചെയ്യാനും സാധിക്കും. 18 മുതൽ പുതിയ ഓഫർ നിലവിൽ വരും. 

നിലവിൽ വിപണിയിൽ ഹിറ്റായിരുന്ന 339 രൂപയുടെ പ്ലാൻ നവീകരിച്ചാണു ബിഎസ്എൻഎൽ ഇറക്കിയിരിക്കുന്നത്. 339 രൂപയ്ക്കു നേരത്തെ ഇന്ത്യയിൽ ഏതു നെറ്റ്്വർക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫർ. ഇതു പരിഷ്കരിച്ചു ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചു. എന്നാൽ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്കു മാത്രമായി ഒതുക്കി. മറ്റു നെറ്റ്്വർക്കുകളിലേക്കു 25 മിനിറ്റാണു പുതിയ പ്ലാൻ‌ അനുസരിച്ചു സൗജന്യ വിളി ലഭിക്കുക. ഡേറ്റ ഉപയോഗിക്കുന്നവർക്കു ഏറ്റവും മികച്ച ഓഫർ അനുവദിക്കാനാണ് ഇതിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിട്ടിരിക്കുന്നത്. 

ഇപ്പോള്‍ അൺലിമിറ്റഡ് എന്ന പേരിൽ ഡേറ്റ ഓഫർ നൽകുന്ന എല്ലാ മൊബൈൽ ഫോൺ സേവന ദാതാക്കളും ദിവസം ഒരു ജിബി ഡേറ്റയാണു സൗജന്യമായി നൽകുന്നത്. ഈ സ്ഥാനത്താണു ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന ഓഫർ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :