കലാശക്കൊട്ടിലേക്ക് അടുക്കുന്തോറും പ്രചാരണവേദിയില്‍ നാടകീയ രംഗങ്ങളും. അജ്ഞാതന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ സുരക്ഷാഉദ്യോഗസ്ഥര്‍ പ്രസംഗവേദിയില്‍ നിന്ന് നീക്കി. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പെടുത്തി. ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ പോപ് സംഗീതസംഘവുമായി പ്രചാരണത്തിലാണ് ഹിലറി ക്ലിന്റണ്.
വാശിയേറിയ പോരാട്ടം നടക്കുന്ന നെവാഡയിലെ റിനോയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധമുയര്‍ന്നത്. തോക്ക് എന്ന് ആക്രോശിച്ചുകൊണ്ട് വന്ന യുവാവിനെ സുരക്ഷാഉദ്യോഗസ്ഥര്‍ കീഴടക്കി. പ്രസംഗത്തിന് തയാറെടുക്കുകയായിരുന്ന സാഥാനാര്ഥിയെ വേദയില്‍ നിന്ന് മാറ്റി. വര്‍ധിത വീര്യവുമായെത്തിയ ട്രംപ് കൊളറാഡയിലെ വേദിയില്‍ ഹിലറിയെ കടന്നാക്രമിച്ചു.
ആട്ടവും പാട്ടുമായി ഡെമോക്രാറ്റ് പ്രചാരണവേദിയും ആവേശത്തിലാണ്. ഫിലഡെല്ഫിയയില് യുവവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കാറ്റി പെറിയുടെ സംഗീതനിശ. ഫ്ലോറിഡയില്‍ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി ടിംൈകനും സംഗീതത്തില്‍ അരക്കൈനോക്കി. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വാഷിങ്ടണ്‍ പോസ്റ്റ് എബിസി അഭിപ്രായസര്വെയും ഹിലറിക്ക് മുന്‍തൂക്കം നല്കുന്നു