ഇന്ത്യന്‍ വംശജരുടെ വിജയക്കുതിപ്പിനും അമേരിക്കന്‍ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ഇലിനോയിയില്‍ നിന്ന് മല്‍സരിച്ച ഇന്ത്യന്‍ വംശജനായ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി രാജാ കൃഷ്ണമൂര്‍ത്തി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തുല്യവേതനം, ശമ്പളത്തോടുകൂടിയ പ്രസവാവധി തുടങ്ങി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും ചെലവുകുറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി ശക്തമായി വാദിച്ചയാളാണ് ചെറുപ്പത്തിലെ അമേരിക്കയില്‍ കുടിയേറിയ കൃഷ്ണമൂര്‍ത്തി. മലയാളിയായ പ്രമീള ജയപാലും യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്ടുകാരിയായ പ്രമീള സിയാറ്റില്‍ നിന്നാണ് വിജയിച്ചത്. അമേരിക്കയില്‍ മനുഷ്യാവകാശ സംരക്ഷണത്തിനും, തുല്യവേതനത്തിനുമായി പ്രവര്‍ത്തിച്ചാണ് പ്രമീള ശ്രദ്ധേയയായത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കലിഫോര്‍ണിയയില്‍ നിന്നും വിജയിച്ച കമല ഹാരീസ് യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കി. എന്നാല്‍ ന്യൂജഴ്സിയില്‍ നിന്നു ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ച മലയാളി പീറ്റര്‍ ജേക്കബ് പരാജയപ്പെട്ടു.