യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പിനുള്ള മൂന്നാം സംവാദത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത. തനിക്കുള്ള പിന്തുണ പിന്‍വലിച്ച റിപ്പബ്ളിക്കന്‍ നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഡോണള്‍ഡ് ട്രംപ്രംഗത്തെത്തി. പിന്തുണ പിന്‍വലിച്ചത് നീതികരിക്കാനാകത്തതാണെന്നും സ്വന്തം ആളുകളെ നേരിടാനാണ് ഏറെ പ്രയാസമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.
പാര്‍ട്ടിയില്‍ 58 ശതമാനം പിന്തുണമാത്രമാണ് ട്രംപിനുള്ളത്. രാജ്യത്തെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയും ട്രംപിന് കുറയുന്നുവെന്നും സൂചനകളുണ്ട്. സ്ഥാനാര്‍ഥികളുടെ മൂന്നാം സംവാദം ബുധനാഴ്ച നടക്കാനിരിക്കെ ഹിലരിക്കും ക്ളിന്റണുമെതിരെ കൂടുതല്‍ തെളിവുകള്‍ കൊണ്ടുവരുമെന്നാണ് ട്രംപിന്റെ വാദം. നിലവില്‍ പതിനൊന്ന് പോയിന്റുമായി ഹിലരിയാണ് അഭിപ്രായ സര്‍വെകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
Advertisement