E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ഇ-മെയിൽ വിവാദത്തിൽ തെളിവില്ല; ഹിലറിയ്ക്കു എഫ്ബിഐയുടെ ക്ളീൻ ചിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇ മെയില്‍ വിവാദത്തില്‍ ഹിലറി ക്ലിന്‍റണെ കുറ്റവിമുക്തയാക്കി എഫ്ബിഐ. ഹിലറിക്കെതിരെ പുതിയ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. പുതിയ ഇമെയ്‌ലുകള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും മുന്‍അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ലഭിച്ചില്ല. 

സ്വകാര്യ സര്‍വര്‍ ഉപയോഗത്തില്‍ ഹിലറി അശ്രദ്ധകാണിച്ചെന്നാണ് ജൂലൈയില്‍ എഫ്ബിഐ കണ്ടെത്തിയത്. എഫ്ബിഐയുടെ പുതിയ നിലപാട് ഡെമോക്രാറ്റ് പക്ഷത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇ‍ഞ്ചോടിഞ്ച് ആയ പോരാട്ടത്തില്‍ ഹിലറി ഇതോടെ വ്യക്തമായ മേല്‍ക്കൈ നേടുമെന്നാണ് പ്രതീക്ഷ.

അമേരിക്കയില്‍ നാല്‍പ്പത്തിയഞ്ചാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഇനി മണിക്കൂറുകളുടെ അകലം മാത്രമാണുള്ളത്. അമേരിക്കന്‍ ജനത നാളെ വിധിയെഴുതും. വിജയം എളുപ്പമാകില്ലെന്ന് വ്യക്തമാക്കികൊണ്ട് അവസാന മണിക്കൂറുലെ വോട്ടുറപ്പിക്കലിലാണ് ഡോണ്ള്‍ഡ് ട്രംപും ഹിലറി ക്ലിന്റനും. സര്‍വേഫലങ്ങള്‍ അവസാന മണിക്കൂറിലും ഇരുവര്‍ക്കും വ്യക്തമായ മുന്‍തൂക്കം നല്‍കുന്നില്ല 

ലോക രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിച്ച തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടാണ് മണിക്കൂറുകള്‍ക്കകം നടക്കാനിരിക്കുന്നത്. ആരാകും വൈറ്റ് ഹൗസിന്റെ അടുത്ത അവകാശി. ഉത്തരം എളുപ്പമല്ല. വാശിയേറിയ പ്രചാരണത്തില്‍ ഇരു സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. അവസാന മണിക്കൂറുകളില്‍ പുറത്തുവരുന്ന സര്‍വേഫലങ്ങള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കിടയിലും കനത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു. 

വിധി എഴുതുന്നതില്‍ നിര്‍ണായകമായ ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളിലാണ് അവസാന മണിക്കൂറുകളില്‍ ട്രംപും ഹിലറിയും കൂടുതല്‍ സമയം ചെലലവഴിക്കുന്നത്. ഫിലാഡാല്‍ഫിയയിലും , പെന്‍സില്‍വാനിയയിലും ‍ ഇന്ന് നടക്കുന്ന ഫൈനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി റാലിയില്‍ ഹിലറിക്കൊപ്പം ബില്‍ക്ലിന്റനും മകള്‍ ചെല്‍സി ക്ലിന്റനും പങ്കെടുക്കും. പ്രസിഡന്റ് ഒബാമയും പ്രഥമ വനിത മിഷേല്‍ ഒബാമയും ഇവര്‍ക്കൊപ്പം വേദി പങ്കിടും. നോര്‍ത്ത് കരോലിന, ന്യൂ ഹാം സ്പെയര്‍, മിഷിഗണ്‍ തുടങ്ങിയങ്ങളിലാണ് ട്രംപിന്റെ ഇന്നത്തെ പ്രചാരണം. ഐ.എസ് ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :