E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 09:51 PM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഹിലറി തോൽവി സമ്മതിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമായി. അടുത്ത നാലു വർഷത്തേക്ക് അമേരിക്കയെ നയിക്കാനുള്ള ചുമതല റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മൽസരിച്ച ശതകോടീശ്വരൻ ഡോണൾഡ് ട്രംപിന്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. ‍യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന 45–ാമത്തെ വ്യക്തിയാണ് ട്രംപ്. ഡോണൾഡ് ട്രംപിലൂടെ എട്ടു വർഷത്തിനുശേഷം പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കൻ പാർട്ടി, യുഎസ് സെനറ്റിലും കോൺഗ്രസിലും വ്യക്തമായ ആധിപത്യത്തോടെ ഭൂരിപക്ഷം നേടി വിജയത്തിന് ഇരട്ടിമധുരം പകർന്നു.

538 ഇലക്ടറൽ വോട്ടുകളുള്ളതിൽ 276 വോട്ടുകളും സ്വന്തം പേരിലാക്കിയ ട്രംപ്, കടുത്ത മൽസരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ഹിലറി ക്ലിന്റനെ പിന്തള്ളി. ഹിലറിക്ക് 218 വോട്ടു ലഭിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണെന്നിരിക്കെയാണ് 276 വോട്ടുകൾ നേടിക്കൊണ്ട് ട്രംപ് വിജയമുറപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കാനുണ്ട്. എട്ടു വർഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20 ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേൽക്കും. ഹിലറിയുടെ തോൽവിയോടെ യുഎസിന് ആദ്യ വനിതാ പ്രസിഡന്റെന്ന പ്രതീക്ഷയും അസ്ഥാനത്തായി. 

ഹിലറിയുെട സ്വന്തം സംസ്ഥാനമായ അർകൻസയിലുള്‍പ്പെടെ ആകെയുള്ള 50 സംസ്ഥാനങ്ങളിൽ 25 ഇടത്തും ട്രംപ് ജയിച്ചുകയറി. 17 ഇടത്ത് ഹിലറിയും വിജയിച്ചു. ഫ്ലോറിഡ, ടെക്സസ്, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ ജയം നേടാനായതാണ് ട്രംപിനു കരുത്തായത്. ഒഹായോ, ഇൻഡ്യാന, ടെനിസി എന്നിവിടങ്ങളിലും ട്രംപ് മികച്ച വിജയം നേടി.

യുഎസ് സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയോടെ, ഡമോക്രാറ്റിക് സ്ഥാനാർഥിയായി മൽസരിച്ച കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയിലേക്കു മൽസരിച്ച മലയാളി പ്രമീള ജയപാലും വിജയം കണ്ടു. വാഷിങ്ടനിൽനിന്നാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പ്രമീള ജയിച്ചത്. അതേസമയം, ന്യൂജഴ്സിയിൽനിന്ന് ജനപ്രതിനിധി സഭയിലേക്കു മൽസരിച്ച മലയാളി പീറ്റർ ജേക്കബ് പരാജയപ്പെട്ടു. 

ഡോണൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ

ഐഡഹോ, യൂട്ടാ, മോണ്ടാന, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ഓക്‌ലഹോമ, ടെക്സസ്, അയോവ, മിസോറി, അർകൻസ, ലൂസിയാന, ഇൻഡ്യാന, കെന്റക്കി, ടെനിസി, മിസിസിപ്പി, അലബാമ, ഒഹായോ, പെൻസിൽവേനിയ, വെസ്റ്റ് വെർജീനിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, ഫ്ലോറിഡ 

ഹിലറി ക്ലിന്റൻ വിജയിച്ച സംസ്ഥാനങ്ങൾ

വാഷിങ്ടൻ, ഓറിഗൻ, നെവാഡ, കലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, ന്യൂയോർക്ക്, വെർമോണ്ട്, മെയ്‍ൻ, കനക്ടികട്ട്, മാസച്യുസിറ്റ്സ്, ന്യൂജഴ്സി, റോഡ് ഐലൻഡ്, മേരിലാൻഡ്, ഡെലവെയർ, വെർജീനിയ, ഹവായ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :