E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ട്രംപ് വിജയിക്കുമെന്ന പറഞ്ഞ പ്രൊഫസറുടെ മറ്റൊരു ‍ഞെട്ടിക്കുന്ന പ്രവചനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump-win-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിക്കുമെന്നു പ്രവചിച്ച വാഷിങ്ടൺ ഡിസിയിലെ പ്രൊഫസർ അലൻ ലിച്മാൻ മറ്റൊരു പ്രവചനം കൂടി നടത്തുന്നു. അതു ട്രംപിന് എതിരാണ്. ട്രംപിനെ റിപ്പബ്ലിക്കൻ കോൺഗ്രസ് ഇംപീച്ച് ചെയ്യുമെന്നും, റിപ്പബ്ലിക്കൻ പാർട്ടിയുടെ വിശ്വസ്തരായ ആരെങ്കിലും പ്രസിഡന്റ് പദത്തിലെത്തുമെന്നുമാണു പ്രവചനം. റിപ്പബ്ലിക്കൻ പാർട്ടിക്കു ട്രംപിനെ നിയന്ത്രിക്കാനാകില്ലെന്നും, അവർ അദ്ദേഹത്തിനെതിരായ നടപടികളിലേക്കു കടക്കുമെന്നും പ്രൊഫസർ തറപ്പിച്ചു പറയുന്നു.

ചരിത്രപരമായ വിശകലനം നടത്തിയാണു ട്രംപിന്റെ വിജയം താൻ പ്രവചിക്കുന്നെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുൻപ് പ്രൊഫസർ അലൻ ലിച്മാൻ പറഞ്ഞിരുന്നത്. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തിരുന്നു. ട്രംപ് എന്താണു ചെയ്യാൻ പോകുന്നതെന്നോ എന്തൊക്കെയാണ് അദ്ദേഹത്തിന്റെ രീതികളെന്നോ പാർട്ടിയിലുള്ളവർക്ക് അറിയില്ലെന്ന് പ്രൊഫസർ പറയുന്നു. ദേശീയ സുരക്ഷ സംബന്ധിച്ചുണ്ടായേക്കാവുന്ന വീഴ്ചയടക്കമുള്ളവ ഇംപീച്ച്മെന്റിനു കാരണമാകാമെന്നും അദ്ദേഹം പറയുന്നു.

ട്രംപിന്റെ വിജയത്തിനു പിന്നാലെ ഇന്റർനെറ്റ് സെർച്ച് എൻജിനുകളിൽ എങ്ങനെ ട്രംപിനെ ഇംപീച്ച് ചെയ്യാമെന്നു ജനങ്ങൾ അന്വേഷിച്ചതായി വാർത്തകൾ വന്നിരുന്നു. കാലിഫോർണിയ, വെർമണ്ട്, വാഷിങ്ടൺ, ഹവാലി എന്നവിടങ്ങളിലെ ആളുകളാണു ഗൂഗിളിൽ ഇതു സെർച്ച് ചെയ്തത്. പ്രസിഡന്റിനെ എങ്ങനെ ഇംപീച്ച് ചെയ്യാം, അതിനുള്ള കാരണങ്ങൾ എന്തൊക്കെയാകണം?, എന്താണു നടപടിക്രമങ്ങൾ തുടങ്ങിവയാണു തിരഞ്ഞതിൽ അധികവും.

ബിൽ ക്ലിന്റൺ, ആൻഡ്രൂ ജോൺസൺ എന്നീ അമേരിക്കൻ പ്രസിഡന്റുമാരാണ് ഇതിനു മുൻപ് ഇംപീച്ച് ചെയ്യപ്പെട്ടിട്ടുള്ളത്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :