സ്കൂള്‍ കലോല്‍സവത്തിന് സമര്‍പ്പണമായി സഹപാഠികളുടെ പാട്ട്. കലോല്സവങ്ങള്ക്ക് ഒരുമിച്ച് പങ്കെടുത്ത് പില്ക്കാലത്ത് വഴിപിരിഞ്ഞ സുഹൃത്തുക്കളായ സഹപാഠികളാണ് പാട്ടിന്റെ ശില്പികള്. വിജയ്് യേശുദാസാണ് ഗായകന്.
കലോല്സവമെന്നത് മല്‍സരത്തിനപ്പുറം വലിയ കൂട്ടായ്്മയാണ്. മല്‍സരിക്കുന്നത് വിദ്യാര്‍ഥികളെങ്കിലും അതിലേക്ക് അവരെ നയിക്കുന്ന അധ്യാപകരും രക്ഷിതാക്കളുെമല്ലാം ആ കൂട്ടായ്്മയില്പ്പെടും. സ്കൂള്‍ കാലത്ത് കലോല്‍വങ്ങളുടെ ഭാഗമായി ഒട്ടേറെ മല്‍സരങ്ങളില്‍ പങ്കെടുത്ത രണ്ട് സുഹൃത്തുക്കള്‍ അത് പറഞ്ഞുവയ്ക്കുന്നു. മൂവാറ്റുപുഴ നിര്‍മല പബ്ളിക്് സ്കൂളിലെ സംഗീത അധ്യാപകന് എന്‍.എ.പ്രസാദും വിദേശത്ത് ഡോക്ടറായ ജോജി വി.കുര്യാക്കോസും. ജോജി ഇ മെയില്‍ ചെയ്ത വരികള്‍ പ്രസാദ് നാട്ടിലിരുന്ന് ഈണമിട്ടു. അങ്ങനെയാണ് കലോല്സവഒാര്മകള്കൂടി പങ്കിടുന്ന ഗാനം തയാറായത്.
വിജയ് യേശുദാസ് പാടിയ ഗാനത്തിനുപുറമെ നിരവധി ഗാനങ്ങള്‍ക്ക് പ്രസാദ് സംഗീതം നല്‍കിയിട്ടുണ്ട്. ഋതുരാഗങ്ങള്‍ എന്ന പേരില്‍ ഇറങ്ങിയ ആല്‍ബത്തിന് പുറമെ യു ട്യൂബിലും നിരവധി ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.