നാളെ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന് രുചിയൊരുക്കാൻ ഊട്ടുപുര ഒരുങ്ങി.പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഈക്കാല്ലവും സദ്യയൊരുക്കുന്നത്.
12 വർഷമായി കലോൽസവ വേദിയിൽ രുചിയൊരുക്കുന്ന പഴയിടം മോഹൻ നമ്പൂതിരിയും TV രാജേഷ് എംഎൽഎ യും ചേർന്ന് 11 മണിയോടെ ഊട്ടുപുരയിൽ പാൽകാച്ചി. 9 കൂട്ടം കറികൾ പഴം പായസം പപ്പടം വിഭവ സമൃദ്ധമായ സദ്യ തന്നെയാണ് ഒരോ ദിവസവും ഊട്ടുപുരിൽ വിളമ്പുക.
ദിവസവും പതിനായിരത്തിലധികം പേർക്ക് സദ്യ. കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക സംവിധാനം. പ്ലാസ്റ്റിക്ക് വിമുക്ത കലോൽസവം. പ്രത്യേകതകൾ ഇനിയും ഏറെ നാളെ അരങ്ങ് ഉണരുന്നത് കാത്തിരിക്കാതെ കലവറ ഒരുങ്ങി കഴിഞ്ഞു രുചിയുടെ കലാമേളത്തിനായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.