വള്ളംകളിയുടെ ആവേശം കബനിയിലും ഉണർത്തി ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മൽസരം. കാണികളായെത്തിയ വിദേശികളും വഞ്ചിപ്പാട്ടിന്റെ ആവേശത്തിരയിലായി. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് കുട്ടനാടൻ ശൈലിയിൽ വേദിയിൽ ഓളം കൂട്ടുന്നു.കാഴ്ചക്കാരായ വിദേശികളും ഒപ്പത്തിനൊപ്പം താളമിടുന്നു. അടുത്ത വേദിയിലേക്കുള്ള പാച്ചിലിൽ അവരെ ഞങ്ങൾ പിടികൂടി.വഞ്ചിപ്പാട്ടിനെ പറ്റി ഗംഭീര അഭിപ്രായം പാസാക്കി.
വഞ്ചിപാടിന്റെ വായ് താരി പാടാമെന്നായി കൂട്ടത്തിലെ കാരണവർ. വായ് താരി കഠിനം തന്നെ. തോറ്റ് പിൻമാറാൻ തയ്യാറായില്ല ഈ ഇസ്രയേൽ സംഘം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.