ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 8 വിക്കറ്റിന്റെ അനായാസ ജയം. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത പതിനേഴാം ഓവറില്‍ വിജയം സ്വന്തമാക്കി. 72 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് നൈറ്റ് റൈഡേഴ്സിന്റെ ജയം അനായാസമാക്കിയത്. ഓപ്പണറായിറങ്ങിയ സുനില്‍ നരേയ്ന് 18 പന്തില്‍ 37 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 9 വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സെടുത്തത്. ഹാഷിം അംലയും മന് വോറയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ നൈറ്റ് റൈഡേഴ്സ് ബൗളര്‍മാരാണ് പഞ്ചാാബിനെ നിയന്ത്രിച്ചു നിര്‍ത്തിയത്. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് മൊത്തം 4 വിക്കറ്റെടുത്തു.