E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 08 2020 01:31 AM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങൾക്കും കൃഷിക്കും മുൻതൂക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കാർഷിക മേഘലയ്ക്കും മുൻതൂക്കം നൽകി അരുൺജെയ്റ്റ്ലിയുടെ ബജറ്റ്. അടിസ്ഥാന സൗകര്യമേഖലയില്‍ 396000 കോടിരൂപയുടെ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കാര്‍ഷികമേഖല 4.1ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കുന്നതിനും കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കുന്നതിനും തുക ബജറ്റിൽ വകയിരുത്തി. വിള ഇന്‍ഷ്വറന്‍സിന് 9000 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യത്തെ 50000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുന്നതിനാണ് വരും വർഷത്തെ ബജറ്റ് ലക്ഷ്യമിടുന്നത്. 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കും. തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടിരൂപ വകയിരുത്തി. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിന് 52393 കോടിരൂപ

രാജ്യത്ത് വരും വർഷം പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കുന്നതിനാണ് ബജറ്റിൽ ലക്ഷ്യമിടുന്നത്. 2019ഓടെ ദരിദ്രര്‍ക്ക് ഒരു കോടിവീടുകള്‍ നിര്‍മിക്കും. 2018 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടിരൂപ. 100 നൈപുണ്യവികസന കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. മഹിളാ ശക്തീകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 500 കോടിരൂപ വകയിരുത്തി. ബജറ്റ് വീടുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നൽകും. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തില്‍ ഭേദഗതിവരുത്തും. 

രാജ്യത്തെ സ്കൂളുകളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നൽകുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുവരും. 

പ്രവേശനപ്പരീക്ഷകള്‍ക്ക് ഏകഅധികാരകേന്ദ്രം കൊണ്ടുവരും. വിവിധയിടങ്ങളില്‍ ഇന്ത്യ‍ ഇന്റര്‍നാഷണല്‍ സ്കില്‍ സെന്ററുകള്‍ സ്ഥാപിക്കും. മഹിളാശക്തികേന്ദ്രങ്ങള്‍ക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടിരൂപ വകയിരുത്തി. 100 നൈപുണ്യവികസന കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. മഹിളാ ശക്തീകരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 500 കോടിരൂപ വകയിരുത്തിയതായും ബജറ്റ് വീടുകള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നൽകുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി. 

കേരളത്തിന് എയിംസ് ഇക്കുറിയും പ്രഖ്യാപിച്ചില്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കി ആരോഗ്യകാര്‍ഡ് പുറത്തിറക്കും. ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയാകും ഇത്. 

യു.ജി.സി നിയമം പരിഷ്കരിക്കും. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. ഇലക്ട്രോണിക് ഉല്‍പാദകരെ സഹായിക്കാന്‍ 435 കോടി രൂപ വകയിരുത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :