E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 03:00 PM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്. രണ്ടരലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി കേന്ദ്രബജറ്റില്‍ അഞ്ചുശതമാനമായി കുറച്ചു. മൂന്നുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുന്നതാണ് ബജറ്റ്. ദീര്‍ഘകാല മൂലധനനികുതിയിളവിനുള്ള അര്‍ഹത മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ടുവര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തു. 

രണ്ടര ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരുടെ നികുതിനിരക്ക് പത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി കുറച്ചു. ഇതിന് പുറമെ മൂന്നരലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 2500 രൂപ നികുതിയില്‍ റിബേറ്റുണ്ട്. ഫലത്തില്‍ മൂന്നുലക്ഷം രൂപവരെ വരുമാനമുള്ളവര്‍ നികുതിയടയ്ക്കേണ്ട. 80 സി പ്രകാരം ഇളവുകള്‍ പ്രയോജനപ്പെടുത്തുന്ന നാലരലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി ഒഴിവാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എത്ര വരുമാനമുള്ളവര്‍ക്കും പുതിയ തീരുമാനം മൂലം 12500 രൂപ നികുതിയില്‍ കുറവ് ലഭിക്കും. ഇന്ത്യക്കാരുടെ ആദായനികുതിയടക്കാനുള്ള വിമുഖതയെ ബജറ്റില്‍ ധനമന്ത്രി വിമര്‍ശിച്ചു. 

അഞ്ചുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ ഇനിമുതല്‍ ഒറ്റപേജില്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. അമ്പതുലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് മുപ്പതുശതമാനം നികുതിക്കുപുറമെ പത്തുശതമാനം സര്‍ ചാര്‍ജും ചുമത്തി. ഒരു കോടിരൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതിയും പന്ത്രണ്ടുശതമാനം സര്‍ ചാര്‍ജും മൂന്നുശതമാനം സെസും അടയ്ക്കേണ്ടിവരും. വീടും ഭൂമിയും മറ്റും വില്‍ക്കുന്നവര്‍ക്കും നികുതി ഇളവുണ്ട്. വാങ്ങി മൂന്നുവര്‍ഷത്തിനുശേഷം മാത്രം വിറ്റാല്‍ ലഭിച്ചിരുന്ന മൂലധനവരുമാനനികുതി ഇളവ് രണ്ടുവര്‍ഷമായി ചുരുക്കി. വിറ്റുകിട്ടുന്ന പണം പുതിയ വീട് പണിയാനും വാങ്ങാനും ഉപയോഗിച്ചാലും നികുതിയാനുകൂല്യം ലഭിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :