E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 17 2021 08:56 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് - എസ്പി സഖ്യത്തിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധി പ്രചാരണരംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് റായ്ബറേലിയില്‍ പ്രിയങ്ക ആദ്യറാലിയില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശിന് മോദിയെപ്പോലുള്ള അന്യരുടെ ആവശ്യമില്ലെന്ന് പ്രിയങ്ക പറഞ്ഞു. അതേസമയംമൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. 

സോണിയഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. സമാജ്്വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെ പ്രശംസിച്ച പ്രിയങ്ക, നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തോന്നുംപടി നടപ്പാക്കിയ മോദി സ്വന്തം മണ്ഡലമായ വാരണാസിക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു. മോദിയുടെ പ്രസംഗശൈലിയെ പ്രിയങ്ക അനുകരിച്ച് പരിഹസിക്കുകയും ചെയ്തു. നരേന്ദ്രമോദി വാഗ്ദാനലംഘനങ്ങള്‍ തുടരുകയാണ്. 

രാഹുല്‍ ഗാന്ധിക്കൊപ്പമാണ് റായ്ബറേലിയിലെ രണ്ടു റാലികളില്‍ പ്രിയങ്ക പങ്കെടുത്തത്. വാഗ്ദാനങ്ങള്‍ ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിജയ് മല്യക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് രാഹുല്‍ ചോദിച്ചു. ഏറെ കൊട്ടിഘോഷിച്ച മേക് ഇന്‍ ഇന്ത്യ വഴി തൊഴിലവസരങ്ങളുണ്ടായില്ലെന്നും രാഹുല്‍ ആരോപിച്ചു. ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ഘട്ടതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്നവസാനിച്ചു. സമാജ്്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ലക്്നൗ, കാന്‍പൂര്‍, സീതാപൂര്‍ തുടങ്ങി പന്ത്രണ്ട് ജില്ലകളിലായി അറുപത്തൊന്‍പത് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ്. അതേസമയം, മുന്‍ ഖനിമന്ത്രിയും സമാജ്്വാദിപാര്‍ട്ടിയുടെ അമേഠിയിലെ സ്ഥാനാര്‍ഥിയുമായ ഗായത്രിപ്രസാദ് പ്രജാപതിക്കെതിരെ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. മയക്കുമരുന്ന് നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചകേസിലാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :