E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 16 2021 04:58 AM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

വന്‍ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വന്‍ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. മണിപ്പൂരും ഗോവയും ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടു. മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ നാളെ ഡല്‍ഹിയില്‍ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേരും. 

ഉത്തര്‍പ്രദേശിലെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോഴേക്കും ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ആഘോഷം തുടങ്ങിയിരുന്നു. പാര്‍ട്ടിയുടെ ഒാരോ മുന്നേറ്റവും നൃത്തം ചവിട്ടിയും മധുരം പങ്കിട്ടും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ലീഡ് നില മുന്നൂറ് കടന്നതോടെ പാര്‍ട്ടി ആസ്ഥാനത്ത് ഉല്‍സവപ്രതീതിയായി. 

കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്്വിയും രവിശങ്കര്‍ പ്രസാദും രാജീവ് പ്രതാപ് റൂഡിയും പ്രവര്‍ത്തകരോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ വരവോടെ ആഘോഷം വാനോളമുയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമെന്നായിരുന്നു അമിത്ഷായുടെ ആദ്യ പ്രതികരണം. നോട്ടുഅസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ജനം സ്വീകരിച്ചു. നാളെചേരുന്ന പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി്ക്ക് സ്വീകരണം നല്‍കുമെന്നും അമിത്ഷാ അറിയിച്ചു.‌‌‍ 

വിജയത്തിലേക്ക് വഴിയൊരുക്കിയ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിനന്ദിച്ചും ജനങ്ങള്‍ക്ക് നന്ദിപറഞ്ഞുംപ്രധാനമന്ത്രി നരേന്ദ്രമോദിയും ആഘോഷത്തില്‍ പങ്കാളിയായി. യുവാക്കളുടെ പിന്തുണയില്‍ അതിയായ സന്തോഷമുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് കേന്ദ്രസര്‍ക്കാരും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :