E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:02 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ഉത്തര്‍പ്രദേശില്‍ ആറാംഘട്ടവോട്ടെടുപ്പില്‍ ഭേദപ്പെട്ടപോളിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിലെ ആറാംഘട്ടവോട്ടെടുപ്പില്‍ ഭേദപ്പെട്ടപോളിങ്. നാല് മണിവരെ അറുപത് ശതമാനം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി. ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിലെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമാണ് ചുക്കാന്‍ പിടിച്ചത്. ആദ്യഘട്ടവോട്ടെടുപ്പ് നടന്ന മണിപ്പൂരില്‍ എന്‍പത്തിഅഞ്ച് ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. 

മണിപ്പൂരില്‍ ആകെയുള്ള 60ല്‍ 38സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മണിമുതല്‍ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരതന്നെ കാണപ്പെട്ടു. ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിങ് ശതമാനം നാല്‍പ്പത് കടന്നു. പോളിങ് ശതമാനത്തിലെ ഉണര്‍വ് ഭരണതുടര്‍ച്ചയുടെ സൂചനയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയപ്പോള്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് കന്നിറയങ്കത്തിനിറങ്ങിയ ഇറോം ശര്‍മിളയുടെ പ്രതികരണം. 

ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളിലായി 49സീറ്റുകളിലേക്കാണ് ആറാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയ്ക്കും എസ്പിയ്ക്കും ശക്തമായ വേരോട്ടമുള്ള കിഴക്കന്‍ യുപിയിലെ ഫലം നിര്‍ണായകമാണ്. എസ്.പി നേതാവ് മുലായങ് സിങ് പ്രതിനിധീകരിക്കുന്ന അസംഗഡ് ലോക് സഭാമണ്ഡലത്തിലും ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥിന്‍റെ ഗോരഖ്പൂരിലും പോളിങ് ശതമാനം അറുപത് കടന്നു. ബി.എസ്.പിയ്ക്ക് വേരോട്ടമുള്ള കുശിനഗറിലും ഉയര്‍ന്നപോളിങ് രേഖപ്പെടുത്തി. അവസാനഘട്ടം വോട്ടെടുപ്പ് നടക്കുന്ന വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയും റാലിയും നടന്നു. ഭരണത്തിലല്ല മറിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്നതിലാണ് സമാജ് വാദി പാര്‍ട്ടിയുടെ ശ്രദ്ധയെന്ന് മോദി കുറ്റപ്പെടുത്തി. മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു. മുഴുവന്‍ കേന്ദ്രമന്ത്രിമാരോടും വാരാണസിയിലെത്താനും പ്രധാനമന്ത്രി നിര്‍ദേശംനല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വാരാണസിയില്‍ സംയുക്ത റോഡ് ഷോ നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :