ത്രികോണ മല്‍സരം നടക്കുന്ന പഞ്ചാബിലും ഗോവയിലും ഭേതപ്പെട്ട പോളിങ്. അഞ്ച് മണിവരെയുള്ള കണക്കനുസരിച്ച് പഞ്ചാബില്‍ അറുപത്തേഴു ശതമാനവും ഗോവയില്‍ എണ്‍പത്തിമൂന്ന് ശതമാനവുമാണ് പോളിങ്.രണ്ട് സംസ്ഥാനങ്ങവില് ഭരണത്തിലെത്തുമെന്ന് എന്‍ഡിഎ സഖ്യവും തിരിച്ച് വരുമെന്ന് കോണ്‍ഗ്രസും മൂന്നാംശക്തിയായി ഉയര്‍ന്ന് വരുമെന്ന് ആംആദ്മി പാര്‍ട്ടിയും അവകാശപ്പെട്ടു
പഞ്ചാബില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ജലന്ദറിലും അമൃത്സറിലും ഒരുമണിക്കൂറോളം വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. മജിതയില്‍ വോട്ടിങ് യന്ത്രം തകരാറിലായതോടെ മണിക്കൂറോളം പോളിങ് നിര്‍ത്തിവച്ചു. ഉച്ചവരെ പോളിങ് സതമാനം കുറവായാരുന്നെങ്കിലും ഉച്ചക്ക് ശേഷം ആളുകള്‍ കൂട്ടമായി പോളിങ് ബൂത്തുകളിലെത്തി. കനത്ത സുരക്ഷയിലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടന്നത്. അറുപതിനായിരം പൊലീസുകാരെയും മുപ്പത്തിമൂവായിരം അര്ദ്ധസൈനികരെയുംമാണ് സുരക്ഷക്കായി നിയോഗിച്ചത്.കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് പഞ്ചാബ് തിരഞ്ഞെടുപ്പ് കാരണമാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നവജ്യോത് സിങ് സിദ്ദു പറഞ്ഞു.
ആയിരത്ത്ി ഒരുന്നൂറ്റി നാല്‍പ്പത്തഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന പഞ്ചാബില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം വോട്ടര്‍മാരാണ് വിധി എഴുതിയത്. അതേസമയം ഗോവയില്‍ നാല്പത്ത് മണ്ഡലങ്ങളിലേക്ക് ഉച്ചവരെ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. 53 ശതമാനം. ഉച്ചയ്ക്ക് ശേഷം പോളിങ് കുറഞ്ഞു. ചിലസ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറായതൊഴിച്ചാല് രണ്ട് സംസ്ഥാനങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.