E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday April 25 2020 04:26 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെ ഒന്‍പത് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെങ്കിലും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജോത് സിങ് സിദ്ദുവിനു സുപ്രധാനവകുപ്പുകള്‍ നല്‍കും. 

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വാസജയം സമ്മാനിച്ച പഞ്ചാബില്‍ ഇനി ക്യാപ്റ്റന്‍റെ ഊഴം. ചണ്ഡീഗഡിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജോത് സിങ് സിദ്ദുവിന് നഗരവികസനം ഉള്‍പ്പെടെയുള്ള സുപ്രധാനവകുപ്പുകള്‍ നല്‍കുമെന്നാണ് സൂചന. 

ആറു തവണ എം.എല്‍.എ ആയ ബ്രഹം മൊഹീന്ദ്ര, അകാലിദളില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ മന്‍പ്രീത് സിങ് ബാദല്‍, ചരണ്‍ജിത് ചാനി സിങ്, തൃപദ് ബജ്്വ, റാണ ഗുര്‍ജിത് എന്നിവര്‍ ക്യാബിനറ്റ് പദവിയോടെ ഗവര്‍ണര്‍ വി.പി സിങ് ബഡ്്നോറിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. അരുണ ചൗധരി, റസിയ സുല്‍ത്താന എന്നിവര്‍ സ്വതന്ത്രചുമതലയുള്ള മന്ത്രിമാരായും ചുമതലയേറ്റു. 

മുഖ്യമന്ത്രിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നാണ് സൂചന. ബാക്കി മന്ത്രിമാരുടെ വകുപ്പുകള്‍ അടുത്തദിവസങ്ങളില്‍ തീരുമാനിക്കും. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും വകുപ്പുകള്‍ തീരുമാനിക്കുന്നതിലും അമരീന്ദര്‍ സിങ്ങിന ്രാഹുല്‍ ഗാന്ധി പൂര്‍ണചുമതല നല്‍കിയിട്ടുണ്ട്്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂറ്റിപ്പതിനേഴംഗ നിയമസഭയില്‍ എഴുപത്തേഴ് സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :