ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രൂവീകരണത്തിനുള്ള നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും ശ്രമം വിജയിക്കില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടിയിലെ കുടുംബവഴക്ക് പഴങ്കഥയായെന്നും അഖിലേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
ലഖ്നൗ മെട്രോ കൃത്യസമയത്ത് തീര്‍ത്തതിന് ഇ.ശ്രീധരനുള്ള നന്ദി മനോരമന്യൂസിലൂടെ അറിയിക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു.. അടുത്ത മാസം 27നാണ് ലഖ്നൗ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുക