തെരുവ് നായ്ക്കളുടെ ശല്യം മൂലം പുറത്തിറങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് കാഞ്ഞങ്ങാട് കൊളവയല്‍ നിവാസികള്‍. നഗരത്തിലെ മത്സ്യമാംസ മാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ തിന്നാനെത്തുന്ന നായ്ക്കളാണ് കൊളവയലുകാരുടെ ഉറക്കം കെടുത്തുന്നത്. കൊളവയല്‍ സ്വദേശി വിബിഷ തയ്യാറാക്കിയ എന്റെ വാര്‍ത്ത
വീടിന് പുറത്തുള്ള എന്തും രാത്രി കാലങ്ങളില്‍ നായ്ക്കളുടെ ക്രോധത്തിനിരയാകും. ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കുന്നത് പതിവ്.. കഴിഞ്ഞ ദിവസം നായ്ക്കള്‍ കൂട്ടമായി എത്തി പൊളിച്ച കോഴിക്കൂടാണിത്. പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. സമീപത്തുള്ള മത്സ്യമാംസ മാര്‍ക്കറ്റാണ് പട്ടികളുടെ പ്രധാന കേന്ദ്രം.ഇതിനെതിരെ പല സമരങ്ങളുണ്ടായെങ്കിലും നഗരസഭ മാത്രം ഒന്നും അറിഞ്ഞമട്ടില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.