കാസര്‍കോട്ടെ സര്‍ക്കാര്‍ സ്കൂളുകളിലടക്കം വേണ്ടത്ര ശുചിമുറികളില്ല. സമയത്തിന് മൂത്രമൊഴിക്കാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുകയാണ് കുട്ടികള്‍. കാസര്‍കോട് മൊഗ്രാലില്‍ നിന്ന് ടി.എം.സിദ്ദിഖ് എന്ന രക്ഷിതാവ് തയാറാക്കിയ എന്റെ വാര്‍ത്ത.
മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് എന്റെ കുട്ടി പഠിക്കുന്നത്. സ്കൂളില്‍ വേണ്ടതിലും അന്‍പത് ശുചിമുറികള്‍ കുറവാണുള്ളത്. ഉള്ളതുതന്നെ വൃത്തികേടായി കിടക്കുകയാണ്. ചിലത് കാടുമൂടി കിടക്കുന്നു. ഇതുകാരണം കുട്ടികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
വൃത്തിയില്ലാത്തതുകാരണം കുട്ടികള്‍ ഈ ശുചിമുറികള്‍ ഉപയോഗിക്കാന്‍ മടിക്കുകയാണ്. അടുത്തുള്ള വീടുകളിലും ആരാധനാലയള്ളിലും പോയാണ് കാര്യം സാധിക്കുന്നത്. കുട്ടികള്‍ക്ക് പലരോഗങ്ങളും പിടിപെടുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.