ഏതാണ്ട് ഇന്ത്യയിലെ പ്രധാന സസ്ഥാനങ്ങളൊക്കെ വിഴുങ്ങി ബിജെപി ഇങ്ങനെ തഴച്ചു വളരുകയാണ്. അപ്പോഴാണ് ഇവിടെ ഒരു ഘടകകക്ഷി കരച്ചിലും പരാതിയും വഴക്കുമൊക്കെയായി നില്‍ക്കുന്നത്. ബിഡിജെഎസ്. ആനപ്പുറത്തിരിക്കുന്നവനോര് നിലത്ത് മുട്ടുകുത്തിനിന്ന് പരാതിപ്പെടും പോലെയായിപ്പോയി. ആദ്യം അച്ഛന് വെള്ളാപ്പള്ളി കുറേ പറഞ്ഞു നോക്കി. കാര്യമായി ആരും മൈന്‍ഡ് ചെയ്തില്ല. അപ്പോഴിതാ മകന് ഇറങ്ങിയിട്ടുണ്ട്.
ഇങ്ങനെ കടുപ്പിച്ച് ഭീഷണിയൊക്കെ പറയുന്നത് സൂക്ഷിച്ചു വേണം. അത്ര വിഷമമാണെങ്കില്‍ വേറെ വഴിക്കു പോയ്ക്കോ എന്ന് ബിജെപി ഒരൊറ്റ വാക്കു പറഞ്ഞാല്‍ മതി പിന്നെ ഇതിലും ദയനീയമായിരിക്കും അവസ്ഥ. ഈ അമിത്് ഷായ്ക്കാണെങ്കില് ഘടകക്ഷികളെന്ന് കേള്‍ക്കുന്നതു തന്നെ കലിയാണ്. ശിവസേനയുമായി വരെ ബന്ധം വേണ്ടെന്നു പറഞ്ഞ ആളാണ്. അപ്പോഴാണ് ഓഹരിയും ചോദിച്ച് ഒരു ബിഡിജെഎസ്