ഉമ്മന്‍ചാണ്ടിയാണ്, അറിയില്ലേ എന്നൊക്കെ ആളുകള്‍ ചോദിച്ചുതുടങ്ങിയെന്നാണ് ചില രാഷ്ട്രീയ എതിരാളികളും ഗ്രൂപ്പ് എതിരാളികളും ഇപ്പോ പറഞ്ഞു പരത്തുന്നത്. ആള് കേരള രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ എന്നൊക്കെ പേരുകേള്പ്പിച്ചെങ്കിലും ഇപ്പോ കാര്യമായി ഒന്നിലും അങ്ങ് ഇടപെടാറില്ല. ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്തപ്പോള്‍ ഒന്ന് ഇടഞ്ഞുനോക്കിയെങ്കിലും കാര്യമായ അനക്കമൊന്നും ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് വല്യ ക്ഷീണവുമായിപ്പോയി. അപ്പോഴാണ് ഉഴവൂര്‍ വിജയനെപ്പോലെയുള്ള എതിര്‍ചേരിയിലെ ആസ്ഥാന വിദൂഷകര്‍ ദുഷിപ്പുമായി ഇറങ്ങിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ ഒക്കെ ഒതുക്കി എന്നൊക്കെ പേരുദോഷം ഉണ്ടെങ്കിലും യുഡിഎഫിനെയും കോണ്‍ഗ്രസിനേയും വിപുലീകരിച്ച് തന്റെ സൗഹൃദവലയം ഒന്നു വലുതാക്കി ആദര്‍ശത്തെ ഒന്നു മുറുക്കിയുടുക്കാനാണ് സുധീരന് സാറിന്റെ ശ്രമം. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും മുന്നണിക്ക് പുറത്തുള്ളവര്‍ക്കും ഒരേസമയം അപ്ലിക്കേഷനുകള്‍ അയക്കാവുന്നതാണ്. സുധീരന്‍ജിയെ നേരിട്ട് വിളിച്ച് അക്കമൊഡേഷന്‍ സാധ്യതകളും ആരായാം. വെള്ളാപ്പള്ളി നടേശന് ചേട്ടനുമാത്രം ചിലപ്പോ കാര്യം അല്പം ബുദ്ധിമുട്ടായിരിക്കും.
അല്ല അപ്പോ വെള്ളാപ്പള്ളിയും കൂട്ടരും ബിജെപി ബന്ധമൊക്കെ അങ്ങ് ഒഴിയുകയാണോ? ഇവിടൊന്നും കിട്ടീല എന്നൊക്കെ ഇടയ്ക്കിടെ പറയുന്നത് കേട്ടായിരുന്നു. ഇപ്പോ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചൊക്കെ ചിന്തിക്കണമെങ്കില്‍ നിലവിലെ കെട്ടുബന്ധത്തില് കുഴപ്പം ഉണ്ടാവണമല്ലോ. അങ്ങനെ ചോദിക്കുമ്പോ ബിഡിജെഎസും വെള്ളാപ്പള്ളിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണെന്നൊക്കെ പറഞ്ഞുവരുമെന്നറിയാം. കാര്യം പക്ഷേ നമുക്കറിയാലോ. പ്രിയ നടേശന് ബ്രോ, കുമ്മനത്തിനെ ഇങ്ങനെ കരയിപ്പിക്കരുത്.
ഇപ്പുറത്ത് എല്‍ഡിഎഫിലും ചിലര്‍ ചിലരെയൊക്കെ കാത്തിരിപ്പുണ്ട്. ഒറ്റ കണ്ടീഷന്‍, ആള്‍ക്ക് ചെഗുവേരയെക്കുറിച്ച് അല്പസ്വല്പം ധാരണയൊക്കെ വേണം