E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday December 21 2020 01:19 AM IST

Facebook
Twitter
Google Plus
Youtube

ചിരിക്ക് റൂളിങ്ങ് വേണ്ട സർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നല്ലൊരു സഹൃദയനാണ്. സാഹിത്യത്തെയും കലയെയുമൊക്കെ സ്നേഹിക്കുന്നയാളാണ്. മാര്‍ക്സ് പറഞ്ഞപോലെ മനുഷ്യന് അന്യമല്ലാത്ത ഒന്നും അദ്ദേഹത്തിനും അന്യമല്ല. ഒരു കാര്യം ഒഴിച്ച്. ഈ ദിവസവും രാത്രി 9.30ന് ടിവിയില്‍ ആക്ഷേപ ഹാസ്യം എന്ന പേരി‍ല്‍ വരുന്ന സംഗതികളൊഴികെ

ഈ തമാശയുടെയും കളിയാക്കലിന്റെയും ഒരു കുഴപ്പം ഇതാണ്. മറ്റുള്ളവരെ കളിയാക്കാനും അത് കണ്ടാസ്വദിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ, തമാശകള്‍ക്ക് തങ്ങള്‍ ഇരയാകുമ്പോള്‍ ആരും അങ്ങനെ സഹിച്ചെന്ന് വരില്ല. നമ്മുടെ നിയമസഭയെന്നു പറഞ്ഞാല്‍ എന്തു മാത്രം തമാശകളുണ്ടാകുന്ന സ്ഥലമാണെന്ന് നമുക്കെല്ലാം അറിയാം. ഉദാഹരണത്തിന് കെഎം മാണിയുടെ അവസാന ബജറ്റ് അവതരണത്തില്‍ ഇപ്പോഴത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൂടി പങ്കെടുത്ത ആ അലങ്കോലച്ചടങ്ങുണ്ടല്ലോ. അതൊക്കെ സീരിയസാണെന്നു കരുതി കണ്ട് ബിപി കൂട്ടുന്നതിലും നല്ലത് തമാശയായി കണ്ട് ചിരിക്കുന്നതാണ്.  അല്ലെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് ചിരിപ്പിക്കുന്ന തരത്തിലൊന്നും ചെയ്യരുതെന്ന് സ്പീക്കര്‍ അംഗങ്ങള്‍ക്ക് റൂളിങ് കൊടുത്താല്‍ തീരുന്ന പ്രശ്നമേയുള്ളു. 

എങ്കിലും ഈ വിമര്‍ശനത്തിലുള്ള ഗൗരവം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സ്പീക്കര്‍ പറഞ്ഞതു പോലെ ലക്ഷ്യമുള്ളതും കാമ്പുള്ളതുമായ തമാശയുണ്ടാക്കാന്‍ ആഗ്രമില്ലാത്തതുകൊണ്ടല്ല. എന്നുമിങ്ങനെ ഉള്ളതു കൊണ്ട് അരമണിക്കൂര്‍ തികയ്ക്കാന്‍ പെടുന്ന പാടുണ്ടല്ലോ. അതൊന്നും ഒരു സ്പീക്കര്‍ക്കും പറയാല്‍ മനസിലാവില്ല സാറേ. ഇന്നു തന്നെ കൊള്ളാവുന്ന വല്ലതുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഈ പരിപാടിയെ തന്നെ കുറ്റം പറയുന്ന സ്പീക്കറുടെ വാക്കു വച്ച് തമാശയുണ്ടാക്കാന്‍ നില്‍ക്കുമായിരുന്നോ. പിന്നെ ആകെയൊരു ആശ്വാസം ഇടക്ക് ഇടവേളയുള്ളതാണ്. നമുക്കും പ്രേക്ഷകര്‍ക്കും

തമാശ പറയാനുള്ള കാര്യമല്ല നിര്യാണം. പക്ഷേ ഒരു മരണത്തെ വില കുറച്ച് കാണാന്‍ രാജ്യത്തെ ഏറ്റവും ഉത്തരവാദിത്തമുള്ളവര്‍ തന്നെ തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ല. ഇ അഹമ്മദ് സാഹിബിന്റെ വിടവാങ്ങലിനെപ്പറ്റിയാണ് പറഞ്ഞു വന്നത്. രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്കുപോലും എതിര്‍ക്കാന്‍ കഴിയാത്ത മനുഷ്യനായിരുന്നു ഇ. അഹമ്മദ്. അദ്ദേഹത്തിന്റെ മരണം ഒരു വിവാദമാകുന്നത് തന്നെ സങ്കടകരമാണ്. പക്ഷേ എന്തു ചെയ്യാന്‍. അഹമ്മദ് സാഹിബ് ലോകത്തോട് വിട പറഞ്ഞത് പൊതു ബജറ്റിന്റെ തൊട്ടടുത്തായിപ്പോയി

കോഴിക്കള്ളനെന്ന് കേള്‍ക്കുമ്പോള്‍ തലയില്‍ പൂടതപ്പുന്ന പോലെയായിപ്പോയി ഇന്ന് സര്‍ക്കാര്‍ ലോക്സഭയില്‍ ചെയ്തത്. മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറല്ല. പത്തിരുപത്തെട്ട് കൊല്ലം എംപിയായിരുന്ന , രണ്ടു തവണ കേന്ദ്ര മന്ത്രിയായിരുന്ന മനുഷ്യന്‍ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മരിച്ചാല്‍ , അതിനെപ്പറ്റി ഏറ്റവും അടുപ്പമുള്ളവര്‍ക്ക് പരാതിയുണ്ടായാല്‍ പിന്നെ എവിടെ ചര്‍ച്ച ചെയ്യണം. ? പഞ്ചായത്ത് യോഗത്തിലോ? പ്രതിപക്ഷം രാഷ്ട്രീയ വിവാദമുണ്ടാക്കുന്നു എന്ന തറ ഡയലോഗടിച്ച് രക്ഷപ്പെടാന്‍ നോക്കരുത്. ആദ്യം പരാതി പറഞ്ഞത് രാഷ്ട്രീയക്കാരല്ല, ഇ അഹമ്മദിന്റെ രക്തത്തില്‍ പിറന്ന സ്വന്തം മക്കളാണ്

ഇന്ത്യക്കാര്‍ എങ്ങനെ ജീവിക്കണമെന്ന് മാത്രമല്ല എങ്ങനെ എപ്പോള്‍ മരിക്കണമെന്നും തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിയമം വരാന്‍ സാധ്യതയുണ്ട്. മരിക്കാന്‍ സാധ്യതയുള്ളവരെല്ലാം അതിനുള്ള അനുമതി പത്രം സംഘടിപ്പിക്കുന്നത് നന്നായിരിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :