E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 10:53 AM IST

Facebook
Twitter
Google Plus
Youtube

ചോരച്ചാലോ ? എന്താത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമി സമരം കൊണ്ട് ക്ഷീണമുണ്ടായതു മുഴുവന്‍ എസ് എഫ് ഐക്കാര്‍ക്കാണ്. ക്ഷീണമെന്നു പറ‍ഞ്ഞാല്‍ ഒരുമാതിരി വല്ലാത്ത ക്ഷീണമായിപ്പോയി. കാര്യമെന്താണെന്ന് വച്ചാല്‍ സാങ്കേതികമായി പറഞ്ഞാല്‍ അവര്‍ ജയിച്ച സമരമാണിത്. എന്നുവച്ചാല്‍ ലക്ഷ്മി നായര്‍ ഇനിയും കുട്ടികളെ പീഡിപ്പിക്കാന്‍ വരരുത് എന്നുവച്ച് നടത്തിയ സമരമാണെങ്കില്‍ അതില്‍ വിജയിച്ചു. ഇനി മാറ്റി നിര്‍ത്തുന്നതാണോ രാജിവപ്പിക്കുന്നതാണോ യഥാര്‍ഥ വിജയം എന്നൊക്കെ നോക്കാന്‍ പോയാല്‍ കുറേ നേരം ചര്‍ച്ച ചെയ്യാമെന്നാല്ലാതെ പ്രിന്‍സിപ്പലായി ലക്ഷ്മി നായര്‍ കസേരയിലുണ്ടാവില്ല എന്നാണ് സമരത്തിന്റെ ഫലം. പക്ഷേ മാനേജ്മെന്റുമായി ഒത്തു കളിച്ചെന്ന ചീത്തപ്പേര് എസ്എഫ്ഐയെ വിട്ടുപോകണമെങ്കില്‍ കുറേ ചോരച്ചാലുകള്‍ ഇനിയും നീന്തിക്കയറേണ്ടി വരും. വെറുതെ നീന്തിയാലും പോര. ഡൈവ് ചെയ്ത് നീന്തണം. എസ്എഫ്ഐ എന്നു പറഞ്ഞ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അല്ലെങ്കിലും ബാക്കിയെല്ലാവരും സമരവുമായി ക്ലാസിനു പുറത്തിരിക്കുമ്പോള്‍ ഇന്നലെ വരെ സമരമില്ലാത്തപ്പോഴും ക്ലാസില്‍ കേറാത്ത സഖാക്കള്‍ പഠിപ്പിസ്റ്റുകളായി ക്ലാസിലെത്തിയാല്‍ ആരായാലും കൂവിപ്പോകും 

ഈ സമരം ഇങ്ങനെ കൊണ്ടവസാനിപ്പിക്കാന്‍ അതിബുദ്ധി കാണിച്ചവര്‍ക്കാണ് ഈ അപമാനത്തിന്റെ ക്രെഡിറ്റ്. എല്ലാ സംഘടനകളുമായി ചേര്‍ന്ന് സംസാരിച്ചിരുന്നെങ്കില്‍ ഇതേ വ്യവസ്ഥകളൊക്കെത്തന്നെ വച്ച് സമരം തീര്‍ക്കാമായിരുന്നു. അതല്ലോ പാര്‍ട്ടി ആലോചിച്ചത്. പാര്‍ട്ടിയും മാനേജ്മെന്റും തമ്മില്‍ ഒത്തു കളിച്ചാണ് ലക്ഷ്മിനായര്‍ പ്രിന്‍സിപ്പലായി തുടരുന്നത് എന്ന പ്രചാരണം പൊളിക്കണം. അതിന് എസ്എഫ്ഐയുമായി മാത്രം നടത്തുന്ന ചര്‍ച്ചയിലൂടെ പ്രിന്‍സിപ്പലിനെ മാറ്റണം. മുഴുവന്‍ ക്രെഡിറ്റും എസ് എഫ് ഐക്ക്. അതിനു പോയതാണ്. ഇപ്പോളിങ്ങനെയായത്. ഇതിലും ഭേദം ചര്‍ച്ച പരാജയപ്പെടുന്നതായിരുന്നു 

ലക്ഷ്മി നായരെ കളിയാക്കിക്കൊണ്ടിരുന്നവര്‍ അവര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറുന്നതോടെ തൊഴില്‍ രഹിതരാകുമോ എന്ന ആശങ്ക പരിഹരിക്കപ്പെട്ടത് എസ് എഫ് ഐയുടെ മണ്ടത്തരത്തിലൂടെയായി. ഏതായാലും ഇപ്പോള്‍ കളിയാക്കാന്‍ എസ് എഫ് ഐയുണ്ടല്ലോ. ഇതുപോലെ തന്നെ തമാശയാണ് കെഎസ് യുവിന്റെയും എബിവിപിയുടെയും എഐ എസ് എഫിന്റെയുമൊക്കെ കാര്യം. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും അവര്‍ സമരത്തില്‍ നിന്ന് മാറിയിട്ടില്ല. ദിവസവും പ്രകടനം നടത്തുക. അടിവാങ്ങിക്കൂട്ടുക 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :