E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 10:17 PM IST

Facebook
Twitter
Google Plus
Youtube

ശശികല വീണ്ടും ശശിയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ ശശികലയുടെ ഒരു വിധി നോക്കണേ. എംഎല്‍എമാരെയെല്ലാം തടങ്കലില്‍ ഇട്ടിട്ട് മുഖ്യമന്ത്രിയാകാന്‍ നടന്നയാളാണ്. ഇപ്പോള്‍ ശശികലയെ കോടതി തടങ്കലിലാക്കി. അതും നാലു കൊല്ലം. ജയിലിലാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനവുമില്ല. പത്തുകോടിയുടെ പിഴയുണ്ട്. അതുകൊടുത്തില്ലെങ്കില്‍ ഒരു കൊല്ലം കൂടി ജയിലില്‍ കിടക്കണം. അങ്ങനെ കണക്കാക്കി, ഒരു കൊല്ലത്തിന്റെ വില പത്തു കോടിയാണെങ്കില്‍ ഒരു നാല്‍പത് കോടി പിഴയടച്ച് നാലുകൊല്ലത്തെ ശിക്ഷ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ആലോചിക്കുകയായിരിക്കും ശശികലയിപ്പോള്‍. എന്നാലും വല്ലാത്തൊരു വിധിയായിപ്പോയി. മുഖ്യമന്ത്രിയാകാന്‍ തയാറെടുത്തവര്‍ മന്ത്രിയായും മുഖ്യമന്ത്രിയായും ഒതുങ്ങിയ ചരിത്രമുണ്ട്. ഭരണപരിക്ഷക്കരണ കമ്മിഷന്‍ അധ്യക്ഷനായ ചരിത്രം വരെയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ പോയി ജയിലിലായത് ഇതാദ്യം

ശശികലയും പനീര്‍ശെല്‍വവും ആരാധിക്കുന്ന ജയലളിത ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ വിധിയോടെ അകത്തു പോയേനെ. എന്നുവച്ചാല്‍ ജയലളിതയും അഴിമതിക്കാരിയാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതായത് പനീര്‍ശെല്‍വമോ ശശികലയോ ആര് മുഖ്യമന്ത്രിയായാലും ആഴിമതിക്കാരെയെന്ന് കോടതി പറയുന്ന ജയലളിതയുടെ ആത്മാവ് പറയുന്നത് കേട്ടിട്ടായിരിക്കുമല്ലോ ഭരണം. പക്ഷേ, മനസിലാകാത്തത് വേറൊന്നാണ്. എല്ലാത്തിനും അമ്മ അമ്മ എന്ന് പറഞ്ഞ് ജയലളിതയെക്കൊണ്ട് ആണയിടുന്ന പനീര്‍ശെല്‍വം അതേ ജയലളിത കൂടി തെറ്റുകാരിയെന്ന് പറയുന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നത് എങ്ങനെയാണാവോ?

ഇപ്പോള്‍ ശശികല തനിക്കു പകരം  എന്നൊരാളെ ബിനാമിയായി കണ്ടെത്തിയിട്ടുണ്ട്. എടപ്പാളി പളനി സ്വാമി. എന്നുവച്ചാല്‍ ശശികലയുടെ പനീര്‍ശെല്‍വമാണ് പളനിസ്വാമി. ഈ തമിഴ്നാടിന്റെ ഒരു അവസ്ഥ ആലോചിക്കണം. എംജിആറിന്റെ ബിനാമിയായിരുന്നു ജയലളിത. ജയലളിതയുടെ ബിനാമിയായി ശശികല വന്നു. ആ ബിനാമിക്ക് ഇതാ വേറൊരു ബിനാമി. കഷ്ടം തന്നെ. തമിഴ്നാട്ടില്‍ കളികള്‍ തീരുന്നില്ല. തുടങ്ങുന്നതേയുള്ളു. ഇനിയിപ്പോള്‍ എംഎല്‍എമാര്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. ശശികല അകത്താവുന്നതോടെ കൂടുതല്‍ എംഎല്‍എമാര്‍ തന്റെ കൂടെ വരുമെന്ന് പനീര്‍ശെല്‍വവും ആരും പോകാതിരിക്കാന്‍ ടീം ശശികലയും ശ്രമിക്കുന്നതോടെ കളി അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്

മുഖ്യമന്ത്രിയാകാന്‍ തന്നെ ഉടന്‍ വിളിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്ന ശശികല ഇപ്പോള്‍ പറയുന്നത് ജയിലില്‍ പോകുന്നത് കുറച്ച് വൈകിക്കണമെന്നാണ്. ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണത്രേ. മുഖ്യമന്ത്രിയായി കഠിനപ്രയത്നം ചെയ്യാന്‍ ഇല്ലാത്ത ആരോഗ്യപ്രശ്നങ്ങളാണ് തടവില്‍ വെറുതെ കിടക്കാന്‍. വെറുതെ പറയുന്നതാവില്ല. അതാണ് അധികാരത്തിന്റെ ശക്തി. ഏത് രോഗവും അത് മാറ്റും. അതിനു വേണ്ടിയാണ് ഈ ഓട്ടമെല്ലാം

ഈ തിരക്കൊക്കെ കഴിയുന്നതോടെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ ബുക്കിങ് അങ്ങ് കൂടും. അവിടത്തെ റേറ്റും വല്ലാതെ കൂടാന്‍ സാധ്യതയുണ്ട്. ആ റിസോര്‍ട്ടിനെ ഐക്യരാഷ്ട്ര സഭയോ മറ്റോ ഏറ്റെടുത്ത് ലോക പൈതൃക മന്ദിരമാക്കണമെന്നാണ് ഞങ്ങളുടെ ഒരഭിപ്രായം. ഈ താജ്മഹലിനെയും അജന്താ ഗുഹയെയുമൊക്കെ ആക്കിയതു പോലെ. അതുപോലത്തെ ചരിത്രമല്ലേ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :